ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലെ 87 ഓളം വരുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ചെമ്മനാട് ജമാഅത്തെ സ്‌ക്കൂളില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ വേനല്‍ക്കാല ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച പാസിംഗ് ഔട്ട് പരേഡില്‍ സെല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്റ്റുഡന്റ്‌സ് പോലീസ് പ്രവര്‍ത്തനങ്ങളും അച്ചടക്കവും പഠിക്കാനായി രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വിദഗ്ദ്ധ പഠന സംഘം കേരളത്തില്‍ വരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡണ്ടും പ്രധാനമന്ത്രിയും മുന്‍ ഇന്ത്യന്‍ പ്രസിഡണ്ട് അബ്ദുള്‍കലാമും സ്റ്റുഡന്റ്‌സ് പോലീസ് പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി നിലവില്‍ 270 സ്‌ക്കൂളുകളില്‍ നടപ്പാക്കി വരുന്നു. 16000 കുട്ടി പോലീസുകളാണുളളത്. ഇത് കൂടുതല്‍ സ്‌ക്കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുളളതായി കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
കുട്ടികള്‍ സ്വഭാവശുദ്ധിയുളളവരും കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും രാജ്യസ്‌നേഹവും ഉളളവരുമായി വളരണം. എന്‍ സി സികള്‍ക്ക് കൊടുക്കുന്ന ഗ്രേസ് മാര്‍ക്ക് സ്റ്റുഡന്‍സ് പോലീസ് സേനയിലെ കുട്ടികള്‍ക്ക് കൂടി അനുവദിക്കുമെന്ന് മന്ത്രി പ്രസ്താവിച്ചു. കൂടാതെ ലഘുഭക്ഷണത്തിനുളള അലവന്‍സ് വര്‍ദ്ധിപ്പിക്കും. സ്റ്റുഡന്റ്‌സ് പോലീസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പോലീസ് നിയമനത്തിലും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.
പോലീസിനെക്കുറിച്ച് പഴയകാലത്തെ അഭിപ്രായം ഇപ്പോളില്ല. മൈത്രി പോലീസ് ജനസൗഹൃദ പോലീസായി മാറി. എല്ലാ രീതിയിലും പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. നിഷ്പക്ഷ നിലപാടാണ് പോലീസിന് വേണ്ടത്. ഒരു സര്‍വ്വെ അനുസരിച്ച് ഇന്ത്യയില്‍ ഇന്ന് കേരളാ പോലീസ് ഒന്നാം സ്ഥാനത്താണുളളത്. പോലീസിനെക്കുറിച്ച് ഭയം ആവശ്യമില്ല. ബഹുമാനവും സ്‌നേഹവുമാണ് വേണ്ടത്. ആരേയും അധിക്ഷേപിക്കുക എന്നത് പോലീസിന്റെ ഗുണമല്ല. കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍എ(ഉദുമ) അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ആശംസകള്‍ അര്‍പ്പിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പോലീസ് എന്‍.ശങ്കര്‍റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി. പോലീസ് ഐ.ജി ജോസ്‌ജോര്‍ജ്ജ്, ഡിവൈഎസ്പി വി.കെ.പ്രഭാകരന്‍, ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍, കണ്‍വീനര്‍ ബദറുല്‍മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ സ്വാഗതവും സ്റ്റുഡന്റ് പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ കെ.വി.രഘുരാമന്‍ ങ്ങി പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment