കോണ്‍ഗ്രസ് നേതാക്കളായ പ്രതിരോധമന്ത്രി എ.കെ. ആന്റണി, അംബികാസോണി, കര്‍ണാടകയുടെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി എന്നിവര്‍ കര്‍ണാടക നേതാക്കളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
മുഖ്യമന്ത്രിസ്ഥാന പോരാട്ടത്തില്‍ സിദ്ധരാമയ്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കേന്ദ്ര റയില്‍വെ മന്ത്രിസ്ഥാനം വെച്ചുനീട്ടിയാണ് അനുരഞ്ജനമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.
നേതാവിനെ നിശ്ചയിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍ എ.മാരുമായി ആശയവിനിമയം നടത്താനും എ.കെ. ആന്റണി, അംബികാസോണി, മിസ്ത്രി എന്നിവര്‍ വെള്ളിയാഴ്ചയാണ് ബാംഗ്ലൂരിലെത്തിയത്. വെള്ളിയാഴ്ച നടന്ന നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ട് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് ആര്‍.വി. ദേശ് പാണ്ഡെ, മുന്‍ വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാര്‍ , മുതിര്‍ന്ന ലിംഗായത്ത് നേതാവ് ഷമന്നൂര്‍ ശിവശങ്കരപ്പ, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ടി.ബി. ജയചന്ദ്ര എന്നിവരും രംഗത്തുണ്ടായിരുന്നു.
സിദ്ധരാമയ്യയ്‌ക്കെതിരെ പാര്‍ട്ടിക്കകത്ത് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. നേരത്തേ ജനതാദളിലായിരുന്ന സിദ്ധരാമയ്യ കോണ്‍ഗ്രസ്സിലെത്തിയിട്ട് ഏഴു വര്‍ഷമേ ആയിട്ടുള്ളൂ. മറ്റൊരു പാര്‍ട്ടിയില്‍നിന്നുവന്ന ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിലായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment