Latest News

മണപ്പുറം സമരം ശക്തമാകുന്നു: കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ചു


കാഞ്ഞങ്ങാട്: മണപ്പുറം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍( എ ഐ ടി യു സി ) നടത്തുന്ന സമരത്തോട് സര്‍ക്കാരിന്റെ നിസംഗ്ഗത തുടര്‍ന്നതോടെ സമരം കൂടുതല്‍ ശക്തമാവുന്നു. 

ഒരു മാസത്തിലേറെയായി തൊഴിലാളികളുടെ ന്യായമായ ആവശ്യമുന്നയിച്ചുകൊണ്ട് പണിമുടക്ക് സമരം നടത്തി വരികയാണ്. സമരം ഒത്തുതീര്‍പ്പാക്കാത്തതിനെ തുടര്‍ന്ന് യൂണിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എസ് വിനോദ് പതിമൂന്ന് ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയുമാണ്. ഈ വിഷയത്തില്‍ ഇടപെടാനോ സമരം ഒത്തു തീര്‍പ്പാക്കാനോ യാതൊരു ബാധ്യതയും തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരും തൊഴില്‍ വകുപ്പും സ്വീകരിക്കുന്നത്. 

ഇതേ തുടര്‍ന്ന് സമരം ശക്തമാവുകയാണ്. സമരത്തിന്റെ ഭാഗമായി സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റോഡ് ഉപരോധിച്ചു. ഉപരോധ സമരം എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 


സമര സഹായ സമിതി ചെയര്‍മാന്‍ ബങ്കളം പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ്, ജില്ലാ എകിസ്‌ക്യൂട്ടീവംഗം പി എ നായര്‍, എഐടിയുസി ജില്ലാപ്രസിഡന്റ് ബി വി രാജന്‍ എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിന് ഏ ദാമോദരന്‍, എം കുമാരന്‍, പി ഭാര്‍ഗവി, ലിജു അബൂബക്കര്‍, എം അസിനാര്‍, കരുണാകരന്‍ കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

വൈകുന്നേരം നാല് മണി മുതല്‍ അഞ്ച് മണിവരെയാണ് ഉപരോധ സമരം നടന്നത്. മണപ്പുറം മാനേജ്‌മെന്റിന്റെ അന്യായമായ സ്ഥലം മാറ്റത്തിനും തൊഴിലാളി ദ്രോഹനടപടികള്‍ക്കുമെതിരായി ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷൂറന്‍സ് എംപ്ലോയിസ് യൂണിയന്‍ ( എ ഐ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറി സി എസ് വിനോദ് മരണം വരെ നടത്തുന്ന നിരാഹാര സമരം പതിമൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. പണിമുടക്കം ഒരു മാസം പിന്നിട്ടിട്ടും പണിമുടക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ, പണിമുടക്കം അവസാനിപ്പിക്കാന്‍ ആവശ്യമായ നിലപാട് എടുക്കാനോ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 

സമരത്തിന്റെ ഭാഗമായ ജില്ലയിലെ അസി. ലേബര്‍ ഓഫീസുകളിലേക്ക് എ ഐ ടി യു സി നേതൃത്വത്തില്‍ മാര്‍ച്ചും വെള്ളിയാഴ്ച സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്‌ട്രേറ്റ് ഉപരോധവും സംഘടിപ്പിച്ചിരുന്നു.


സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. ഉപവാസനത്തിന് ജില്ലാ പ്രസിഡണ്ട് ലിബു അബൂബക്കര്‍, സെക്രട്ടറി പി ഭാര്‍ഗവി, പി തങ്കമണി, പ്രീത രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ട് കടന്നപള്ളി രാമചന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് കൊടക്കാട് കുഞ്ഞിരാമന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സെല്‍ഫ് ഫിനാന്‍സിംഗ് ആന്റ് അണ്‍ എയ്ഡഡ് എംപ്ലോയിസ് യൂണിയന്‍ ഓഫ് കേരള ജില്ലാ സെക്രട്ടറി ബാബു പടുവളം, കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോല്‍പിറ്റല്‍ എംപ്ലോയിസ് ഫെഡറേഷന്‍ ( സി ഐ ടി യു) സെക്രട്ടറി എ മാധവന്‍, സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍( സി ഐ ടി യു) നേതാവ് കെ ചന്ദ്രശേഖരന്‍, വര്‍ക്കിംഗ് വിമന്‍സ് കോര്‍ഡിനേഷന്‍ സംസ്ഥാന സെക്രട്ടറി വി വി പ്രസന്നകുമാരി, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. കെ പ്രദീപ് ലാല്‍ തുടങ്ങിയവര്‍ സമരപന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.