Latest News

മക്കള്‍ കൊന്ന അമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസറ്റ്മോര്‍ട്ടം ചെയ്തു

മാനന്തവാടി: വയനാട്ടില്‍ പനമരത്ത് മക്കള്‍ വിഷം കൊടുത്തുകൊന്ന മാതാവിന്‍റെ മൃതദേഹം ഒന്നരവര്‍ഷത്തിനുശേഷം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്തു. നളന്ദയില്‍ മാധവന്‍നായരുടെ ഭാര്യ മാലതിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. മാനന്തവാടി റവന്യുഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ളസംഘം പോസ്റ്റുമാര്‍ട്ടത്തിന് നേതൃത്വം നല്‍കി. മക്കള്‍ തമ്മിലുള്ള അവിഹിതബന്ധം എതിര്‍ത്തതിനാണ് മാലതിയെ വിഷം കൊടുത്തുകൊന്നത്. മാലതിയെ കാണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ പനമരം പോലീസില്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിന് ചുരുളഴിച്ചത്.

മകന്‍ രഞ്ജിത്തും മകള്‍ റീജയും ചേര്‍ന്ന് വിഷം നല്കി കൊന്നതിനുശേഷം വീടിനടുത്ത് കുഴിച്ചിട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. മാലതിയുടെ മരണത്തില്‍ വ്യക്തത വരാനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി കേസില്‍ പ്രതിയായ മകന്‍ രഞ്ജിത്തിനെയും എത്തിച്ചിരുന്നു.

പോസ്റ്റുമാര്‍ട്ടം തുടങ്ങുന്നതിനുമുമ്പെ പ്രദേശം ജനങ്ങളെ കോണ്ട് നിറഞ്ഞു. തുടര്‍ന്ന് കുഴിമാടം മാന്തി മൃതദേഹം കണ്ടെത്തി. ഇത് മാലതിയുടെ സഹോദരങ്ങള്‍ തിരിച്ചറി‍ഞ്ഞു. കോഴക്കോട് മെഡിക്കല്‍കോളേജിലെ ഫോറന്‍സിക് മേധാവി ഷെര്‍ളി വാസുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.