അടുത്ത കാലത്ത് ജിന്ന് വിവാദമെന്ന പേരില്‍ സംഘടനയില്‍ ഭിന്നതയുണ്ടായിരുന്നു. ജിന്നു സേവ ശരിയാണെന്ന് വാദിച്ച് ചിലര്‍ രംഗത്തെത്തുകയും ഇവരെ സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഐ എസ് എമ്മിന്റെയും കെ എന്‍ എമ്മിന്റെയും ജില്ലാ ഭാരവാഹികളായിരുന്ന ഷിയാസ്, എം എ നിസാര്‍ തുടങ്ങിയവരെയാണ് പുറത്താക്കിയത്. നടപടിക്കെതിരെ ഇവര്‍ തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് ശേഷവും ഇവര്‍ തങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനായി സംവാദങ്ങളും മറ്റും നടത്തിയിരുന്നു.
വിമത വിഭാഗം ഇന്നലെ നിസ്‌കാരത്തിന് ശേഷം ‘മതം സുരക്ഷയാണ് ‘ എന്ന ലഘുലേഖ വിതരണം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ഔദ്യോഗിക പക്ഷം തടഞ്ഞു. 15 മിനുട്ടോളം പളളിക്ക് മുന്നില്‍ ഇരുകൂട്ടരും തമ്മിലടിച്ചു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും വഴിപോക്കരും സംഘര്‍ഷം ഭയന്ന് സ്ഥലം വിട്ടു. അതേസമയം പ്രസ്ഥാനത്തിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ എന്‍ എം ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍ തികച്ചും ഇസ്‌ലാമികമായ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതിനാണ് തങ്ങളെ പുറത്താക്കിയതെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment