Latest News

ഓണ്‍ലൈന്‍ തട്ടിപ്പ് : തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട് : ഓണ്‍ലൈന്‍ വഴി നിരവധി പേരില്‍ നിന്നും തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി കാസര്‍കോട്ട് അറസ്റ്റില്‍. മണിപ്പാലിലെ ബി ബി എം വിദ്യാര്‍ത്ഥിയും തിരുവനന്തപുരം ഉള്ളൂര്‍ മെഡിക്കല്‍ കോളേജിനു സമീപത്തെ നീരാളി ലൈനില്‍ സലാഹുദ്ദിന്റെ മകനുമായ ഫാസിലി (21) നെയാണ് കാസര്‍കോട് ഡി വൈ എസ് പി മോഹന ചന്ദ്രന്‍, സി ഐ സി കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിക്കുമെന്ന് പരസ്യം ചെയ്താണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ഫാസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ പലരില്‍ നിന്നായി മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മഞ്ചേശ്വരം ഹൊസങ്കടി മാഞ്ഞാറിലെ അബ്ദുല്‍ സുനൈല്‍ മുനീറിന്റെ നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചാണ് ഫാസില്‍ വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. ലൈസന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുല്‍സുനൈല്‍ മുനീര്‍ ഇതിന്റെ കോപ്പി ഫേസ് ബുക്കിലിട്ടതിന്റെ കോപ്പിയെടുത്താണ് കോഴിക്കോട്ടെ യു കെ ഒ ബാങ്കിലും കാസര്‍കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലും ഫാസില്‍ സ്റ്റുഡന്റ്‌സ് അക്കൗണ്ട് തുടങ്ങിയത്.

നിരവധി പേരുടെ പരാതിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൈസൂരിലെയും, ബാംഗ്ലൂരിലെയും പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം തേടിയെത്തിയപ്പോഴാണ് ഹൊസങ്കടി സ്വദേശിയായ അബ്ദുല്‍ സുനൈല്‍ മുനീര്‍ തട്ടിപ്പിനെകുറിച്ച് അറിയുന്നത്.

ഇതേത്തുടര്‍ന്ന് മുനീര്‍ എസ് പി ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.


BBA വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.