കാസര്‍കോട് വൈദ്യുതി ഓഫീസ് ഓവര്‍ സീയര്‍ ഷാഹുല്‍ ഹമീദ്, സി.ഇ.ഒ. മാരായ ജുനൈസ്, വിനീത്, ടെക്‌നിക്കല്‍ എഞ്ചിനീയര്‍മാരായ അര്‍ഫാന, നിധിന്‍, നിഖില്‍, രാജേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
അന്താരാഷ്ട്ര നിരവാരത്തിലുള്ള സൗരോര്‍ജ പാനലുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍, വാട്ടര്‍ ഹീറ്റര്‍, ഇലക്ട്രിസിറ്റി റെഡ്യൂസര്‍, ഇന്‍വേര്‍ട്ടര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് സ്ഥാപനം കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിലും ലോഡ്‌ഷെഡിംഗിന്റെ ദുരിതത്തില്‍ നിന്നും ശാശ്വതമായ മോചനമാണ് സൗരോര്‍ജ ഉല്‍പന്നങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുക.
ഒരോവീടുകളും സ്ഥാപനങ്ങളും വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്ത്തത കൈവരിക്കുന്നതിന് സൗരോര്‍ജ ഉല്‍പന്നങ്ങള്‍ സഹായകമാകും. ചില ഉല്‍പന്നങ്ങള്‍ സര്‍ക്കാറിന്റെ സബ്‌സിഡിയോടെയാണ് നല്‍കുന്നത്.






No comments:
Post a Comment