Latest News

ഫേസ്ബുക്ക് വഴി മൊബൈല്‍ റീചാര്‍ജ് ചെയ്യാമെന്ന് എയര്‍സെല്‍

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് വഴി മൊബൈല്‍ റീചാര്‍ജ് ചെയ്യാവുന്ന ആപ്ളിക്കേഷനുമായി എയര്‍സെല്‍ രംഗത്ത്. വെറും നാല് സ്റ്റെപ്പ് മാത്രമാണ് മൊബൈല്‍ റീ ചാര്‍ജിനായി ആപ്ലിക്കേഷനില്‍ ഉള്ളത്.

ആദ്യം മൊബൈല്‍ നമ്പര്‍ എന്‍ട്രി ചെയ്യുക. എത്ര രൂപയ്ക്കാണ് ചാര്‍ജ് ചെയ്യേണ്ടത് എന്ന് രേഖപ്പെടുത്തുക. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഇതിനായി നല്‍കുക. ഇത്രയും ഘട്ടങ്ങള്‍‌ പിന്നിടുന്നതോടെ ഫോണ്‍ റീചാര്‍ജ് ആവും.

ഫേസ്ബുക്കില്‍ പുതിയ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. ഫേസ്ബുക്കിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും തങ്ങളുടെ ഓണ്‍ലൈന്‍ റീചാര്‍ജ് സംവിധാനം ജനകീയമാക്കാനുമാണ് എയര്‍സെല്ലിന്‍റെ പുതിയ നടപടിയെന്നാണ് കരുതപ്പെടുന്നത്. പുതിയ ആപ്ളിക്കേഷന്‍ വഴി റീചാര്‍ജ് ചെയ്യാവുന്നത് അനായാസകരവും സുരക്ഷിതവുമാണെന്ന് എയര്‍സെല്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.