ഇത് യഥാര്‍ത്ഥ സംഭവം തന്നെ പക്ഷെ നടി തന്റെ പുതിയ ചിത്രച്ചിന്റെ ഭാഗമായി നടത്തിയ അഭിനയമാണ് നടിയുടെ ജീവന് തന്നെ ഭീഷണിയായി മാറിയത് . ഹോളിവുഡ് നടി ഇസ്ല ഫിഷറിനാണ് ഇത്തരം ഒരു അമളി വന്നു പിണഞ്ഞത്.
നൊ യൂ സീ മി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് സംഭവം. കൈയ്യും കാലും ചങ്ങലയാല്‍ ബന്ധിച്ച ഇസ്ലയെ സിനിമാ പ്രവര്‍ത്തകരാണ് വെള്ളം നിറച്ച ഗ്ലാസ് ടാങ്കില്‍ അടച്ചത്. കുറച്ചു സമയത്തിനു ശേഷം ചങ്ങലയില്‍ നിന്ന് മോചിതയായി നായിക രക്ഷപ്പെട്ടു പുറത്തു വരുന്നതായാണ് രംഗം.എന്നാല്‍ ചങ്ങലയില്‍ നിന്ന് പുറത്തു വരാന്‍ നായികയ്ക്ക് കഴിഞ്ഞില്ല. രണ്ടര മിനിറ്റോളം വെള്ളത്തിനടിയില്‍ നായിക മരണത്തോട് മല്ലടിച്ചുവെന്നാണ് വിവരങ്ങള്‍.
ശ്വാസം കിട്ടാതെ പിടഞ്ഞ നായികയ്ക്ക് അവസാന നിമിഷം ചങ്ങലകള്‍ ഊരിയെറിയാന്‍ സാധിച്ചതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ചുറ്റും കൂടി നിന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് നടിയെ രക്ഷിക്കാന്‍ കഴിയാത്തതും നായികയ്ക്ക് തിരിച്ചടിയായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment