ലണ്ടൻ: പ്രശസ്ത ഫുട്ബോളർ ഡേവിഡ് ബെക്കാം വിരമിക്കുന്നു. പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് ഈ സീസണിന്രെ അവസാനം വിരമിക്കുമെന്ന് 38-കാരനായ ബെക്കാം പ്രഖ്യാപിച്ചു.
ഇരുപത്തിയൊന്നാം വയസിലാണ് ബെക്കാം ഇംഗ്ളണ്ട് ദേശീയ ടീമിലെത്തുന്നത്. ദേശീയ ടീമിനു വേണ്ടി 115 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബെക്കാം 17 ഗോളുകൾ നേടി. 2000 മുതൽ 2006 വരെ ഇംഗ്ലണ്ടിന്രെ ക്യാപ്റ്റനായിരുന്നു. ഇക്കാലത്ത് 58 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇംഗ്ളണ്ടിന്രെ നായകനായി. ഇംഗ്ളണ്ടിനു വേണ്ടി മൂന്ന് ലോകകപ്പുകളിൽ ജേഴ്സി അണിഞ്ഞു. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിക്കുന്ന ഔട്ട്ഫീൽഡ് പ്ളെയർ എന്ന റെക്കാർഡും ബെക്കാമിനാണ്.
ക്ളബ് ടീമുകളിലെ വിലപിടിച്ച താരമായ ബെക്കാം 1993ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. 2003 വരെ മാഞ്ചസ്റ്ററിനു ബെക്കാം 265 മത്സരങ്ങളിലായി നൽകിയത് 62 ഗോളുകൾ. 2003-07 വരെ റിയൽ മാഡ്രിഡിനായി 116 മത്സരങ്ങൾ, 13 ഗോളുകൾ. തുടർന്ന് ലോസാഞ്ചൽസ് ഗ്യാലക്സിയിലേക്ക് മാറിയ ബെക്കാം 98 മത്സരങ്ങൾ ക്ലബ്ബിനുവേണ്ടി കളിച്ചു, 18 ഗോളുകൾ സമ്മാനിച്ചു. ഇതിനിടെ മിലാനു വേണ്ടിയും 29 തവണ കളത്തിലിറങ്ങി. ഇക്കൊല്ലം പാരിസ് സെയിന്ര് –ജർമനിലെത്തിയ ബെക്കാം 9 മത്സരങ്ങൾക്ക് ക്ളബ്ബിനായി ജേഴ്സി അണിഞ്ഞു.
2004-ൽ ലോകത്തെ ഏറ്റഴും വിലയേറിയ ഫുട്‌ബോളറായിരുന്നു ബെക്കാം. ‘സ്പൈസ് ഗേൾസ്’ പോപ് ബാൻഡ് താരം വിക്ടോറിയ കാരൊലീനാണ് ഭാര്യ. ദന്പതികൾക്ക് നാല് മക്കൾ. ഫുട്‌ബോളിൽ ‘ചൂടൻ’ താരമായി തിളങ്ങിയ ബെക്കാമിന്രെയും ഭാര്യയുടെയും കൂടി ആസ്തി 125 ദശലക്ഷം പൗണ്ടാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment