വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് രഞ്‌ജിനി ഹരിദാസ് നെടുമ്പാശേരി വിമാനതാവളത്തിൽ വന്നിറങ്ങിയത്. ഇതേ വിമാനത്തിൽ തന്നെയാണ് ബിനോയിയും കുടുംബവും എത്തിയത്. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുളള ക്യൂവിൽ ബിനോയ് നിൽക്കുന്നതിനിടെ ഇദ്ദേഹത്തെ മറികടന്ന് രഞ്‌ജിനി ഹരിദാസ് ക്യൂവിന്റെ മുൻ നിരയിലേക്ക് കയറി നിന്നതിനെ ബിനോയ് ചോദ്യം ചെയ്തു. ഇതിൽ കുപിതയായ രഞ്‌ജിനി തന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി ക്യൂവിന്റെ മുൻ നിരയിലേക്ക് കൊണ്ടുവന്നു. ഇതേ ചൊല്ലിയാണ് വാക്കുതർക്കം മുറുകിയത്. തുടർന്നാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഉടൻ തന്നെ രഞ്‌ജിനി മൊബൈൽ ഫോണിലൂടെ ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് നെടുമ്പാശേരി പോലീസ് വിമാനതാവളത്തിനകത്തെത്തിയാണ് രഞ്‌നിയിൽ നിന്നും പരാതി സ്വീകരിച്ച ശേഷം ബിനോയിയെ അറസ്റ്റ് ചെയ്തത്.
നൂറ് കണക്കിന് യാത്രക്കാരെ അവഹേളിച്ച് ക്യൂവിന്റെ മുൻനിരയിലേക്ക് വന്നതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ കയ്യേറ്റം ചെയ്യാനാണ് രജ്ഞിനി ശ്രമിച്ചതെന്ന് ബിനോയി പോലീസിന് മൊഴി നൽകി. തുടർന്ന് സത്യാവസ്ഥ മനസിലാക്കുന്നതിനുവേണ്ടി പോലീസ് വിമാനതാവളത്തിനകത്തെ ക്യാമറ പരിശോധിക്കുന്നതിന് സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ക്യാമറയിൽ ദൃശ്യങ്ങളും ഇവരുടെ സംസാരവും റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്നാൽ താൻ ക്യൂതെറ്റിച്ചില്ലെന്നാണ് രഞ്‌ജിനി പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment