Latest News

പ്രകൃതിവിരുദ്ധ പീഡനത്തിനു വഴങ്ങാതിരുന്ന ബാലനെ അടിച്ചു ബോധം കെടുത്തി റോഡിലിട്ടു

 രണ്ടുമാസത്തോളം ഓര്‍മ നശിച്ചുകിടന്ന ബാലന് ഓര്‍മവന്നപ്പോള്‍ പ്രതി പിടിലായി
കോഴിക്കോട്: പ്രകൃതി വിരുദ്ധ പീഡനത്തിനു വഴങ്ങാത്തതിനു പ്ലസ്ടു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധം കെടുത്തി റോഡിലിട്ടു. അത് അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ ബൈക്ക് തകര്‍ത്തു. രണ്ടുമാസത്തോളം ഓര്‍മ നശിച്ചുകിടന്ന ബാലന് ഓര്‍മവന്നപ്പോള്‍ പ്രതി പിടിലായി. ഏകരൂല്‍ പൊയിലില്‍ മുഹമ്മദ് ഫിദാസ് അലി(29)യെയാണ് ബാലുശ്ശേരി പോലിസ് അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : കഴിഞ്ഞ മാര്‍ച്ച് 29നു രാത്രി 12ന് ഏകരൂല്‍ അങ്ങാടിയിലെ മദ്‌റസയില്‍ വച്ചാണ് യുവാവ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഇവിടെവച്ച് യുവാവ് പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചത് എതിര്‍ത്തതിനാണ് വിദ്യാര്‍ഥിയെ പട്ടിക കൊണ്ടു മര്‍ദ്ദിച്ചത്. കിനാലൂര്‍ രാരോത്ത് മുക്കില്‍ നിന്നു താമരശ്ശേരി ചുങ്കത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നു പൂനൂര്‍ തച്ചംപൊയിലില്‍ ബൈക്ക് നിര്‍ത്തി മറ്റൊരു വാഹനത്തില്‍
ചുങ്കത്ത് പോയി . അവിടെ നിന്നു പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ ശേഖരിച്ച് പ്രതിയുടെ ബൈക്കിലാണ് തച്ചംപൊയിലിലെത്തിയത്. ഇതിനിടെ വിദ്യാര്‍ഥിയുടെ മൊബൈല്‍ കൈക്കലാക്കിയ ഫിദാസ് അലി ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഇറക്കി തിരികെ വന്നിട്ട് മൊബൈല്‍ നല്‍കാമെന്നറിയിക്കുകയായിരുന്നു.
തുടര്‍ന്നു സുഹൃത്തിനെ ഇറക്കി തിരികെ എത്തിയപ്പോള്‍ വിദ്യാര്‍ഥിയെ ഏകരൂല്‍ മദ്‌റസയിലേക്ക് പിടിച്ചുവലിച്ചു കയറ്റി പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍, വിദ്യാര്‍ഥി ഇതിനെ എതിര്‍ക്കുകയും ജനാലവഴി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതില്‍ ക്രുദ്ധനായ പ്രതി മര്‍ദ്ദിക്കുകയും മാരാകയുധം കൊണ്ടു തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയും മരിച്ചെന്ന് കരുതി റോഡരികില്‍ തള്ളുകയുമായിരുന്നു. ബൈക്ക് കേടുവരുത്തി വിദ്യാര്‍ഥി അപകടത്തില്‍പ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളും നടത്തി. അതുവഴി വന്ന യാത്രക്കാര്‍ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ബോധം നഷ്ടപ്പെട്ട വിദ്യാര്‍ഥി രണ്ടു മാസത്തോളമായി ഓര്‍മ നശിച്ച് ശരീരം തളര്‍ന്ന് കിടപ്പായിരുന്നു. ഓര്‍മ തിരിച്ചുകിട്ടിയതിന് ശേഷമാണ് കിനാലൂര്‍ രാരോത്ത് മുക്ക് സ്വദേശിയായ പതിനേഴുകാരന്‍ സംഭവം ബന്ധുക്കളോട് അറിയിച്ചതും ബന്ധുക്കള്‍ ബാലുശ്ശേരി പോലിസില്‍ പരാതി നല്‍കിയതും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.