തൃശൂര്‍; ഓള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവയവദാന- രക്തദാന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനാര്‍ഥം അഞ്ചേരിച്ചിറയിലെത്തിയ സൂപ്പര്‍ താരം ദിലീപ് രക്തദാനം നടത്തി മാതൃകയായി , ചലച്ചിത്ര താരങ്ങളായ ശ്രീജിത് രവി, അരുണ്‍ ഘോഷ്, പിന്നണി ഗായകന്‍ ഫ്രാങ്കോ എന്നിവരും പങ്കെടുത്തു.
താരങ്ങള്‍ക്കു വേണ്ടി ജയ് വിളിക്കുന്നവര്‍ എന്ന തെറ്റിദ്ധാരണ നീക്കി സഹജീവി സ്‌നേഹത്തിലൂടെ ഫാന്‍സ് അസോസിയേഷനുകള്‍ മാതൃക കാണിക്കുകയാണെന്നും താല്‍ക്കാലിക ലാഭങ്ങള്‍ക്കു വേണ്ടി ചതിയും കള്ളത്തരങ്ങളും കാട്ടുന്നവര്‍ക്ക് ഇവര്‍ മാതൃകയാകണമെന്നും ദിലീപ് പറഞ്ഞു. മറ്റുള്ളവരുടെ വേദനകള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കാനുള്ള ശ്രമങ്ങള്‍ക്കു മുന്നില്‍ താന്‍ ശിരസ് നമിക്കുകയാണ്ണെന്നും കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ മേയര്‍ എം.പി. പോള്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഉമ പ്രേമനെ ആദരിച്ചു. പഠനോപകരണ വിതരണം എം.പി. വിന്‍സന്‍റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നേത്രപരിശോധനാ ക്യാംപ് നടത്തി. ജൂബിലി മിഷന്‍ അസി. ഡയറക്ടര്‍ ഫാ. സുനില്‍ ചിരിയങ്കണ്ടത്ത്, എംഎംഎ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ വി.കെ. ഗോപിനാഥന്‍, ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍, ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ റിയാസ്, പ്രസിഡന്‍റ് ഷെമീര്‍, സെക്രട്ടറി രൂപേഷ്, കൗണ്‍സിലര്‍മാരായ സതീഷ് അപ്പുക്കുട്ടന്‍, ബിന്ദു കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
No comments:
Post a Comment