മംഗലാപുരം: മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിന് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി. അപ്രാഡി, ഇടിയടുക്ക സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിരിക്കുന്നത്.
സംഭവത്തില്‍ പത്തുപേരെ പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. ഇതില്‍ സംശയം തോന്നിയ നാലുപേരെ പിന്നീട് പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ ഒരാളെ വിട്ടയക്കുകയും അപ്രാഡി, ഇടിയടുക്ക സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ വെക്കുകയായിരുന്നുവെന്നാണ് സൂചന. ചില തെളിവുകള്‍ കൂടി ലഭിച്ചാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിക്കുന്ന വിവരം.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ് വ്യാഴാഴ്ച്ച രാത്രിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത്. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഓട്ടോയില്‍ എത്തിയ അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനിലയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെ കോളേജ് അധികൃതര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം സ്വദേശിയാണ് വിദ്യാര്‍ത്ഥിനി. കൂട്ടബലാത്സംഗ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മംഗലാപുരത്ത് വിദ്യാര്‍ഥികള്‍ വ്യാപകപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment