കൊച്ചി: മനുഷ്യന്റെ സാമാന്യ ബുദ്ധിയെത്തന്നെ പരിഹസിക്കുന്ന മട്ടില്‍ അവിഹിതവും അമ്മായിയമ്മ-മരുമകള്‍-നാത്തൂന്‍ പോരുകളും നിറഞ്ഞു നില്‍ക്കുന്ന സീരിയലുകള്‍ മടുത്തുപോയെന്ന് നടി പ്രവീണ.
മികച്ച ഒരു പിടി വേഷങ്ങളാല്‍ മലയാളസിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയായിട്ടു കൂടി അവസരങ്ങള്‍ ലഭിക്കാതെ സീരിയലിലേക്ക് കൂടുമാറേണ്ടി നടിയാണ് പ്രവീണ. ഇതുവരെ നിരവധി സീരിയലുകളില്‍ തന്റെ അഭിനയപ്രതിഭ പുറത്തെടുക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ പ്രവീണയുടെ സീരിയലുകളോടുള്ള മനോഭാവം മാറിയിരിക്കുകയാണ്. പൂര്‍ണ്ണമായും സീരിയല്‍ അഭിനയം നിര്‍ത്താനുള്ള പദ്ധതിയിലാണ് താനെന്നും പ്രവീണ പറയുന്നു. പെണ്ണിന്റെ കണ്ണീരിനെ വില്‍പനച്ചരക്കാക്കുകയാണ് മിക്ക സീരിയലുകളുമെന്ന് പ്രവീണ തുറന്നടിച്ചു.
കുടുംബ ജീവിതത്തിലെ താളപ്പിഴകളും, അവിഹിതങ്ങളും കണ്ണീരില്‍ ചാലിച്ച് മലയാളിയുടെ സ്വീകരണ മുറിയില്‍ വിളമ്പുന്ന സീരിയലുകളില്‍ ഏറെ നാളായി പ്രവീണയെ കാണാനില്ലായിരുന്നു. നാലു വര്‍ഷത്തോളമായി ദേവീ മാഹാത്മ്യത്തില്‍ മാത്രമാണ് ഇവര്‍ അഭിനയിച്ചത്. ഇപ്പോള്‍ മറ്റൊരു സീരിയല്‍ കൂടി ചെയ്യുന്നുണ്ട്. ഇതോടെ സീരിയല്‍ അഭിനയം നിര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് പ്രവീണ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment