കൊച്ചി: ലൈംഗിക വിവാദത്തില്‍ ആരോപണ വിധേയനായ അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍ സ്ഥാനം രാജിവെച്ചേക്കും. ഇടതുമുന്നണി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയാറാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിവാദമുണ്ടായതോടെ തെറ്റയില്‍ രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പരാതി നല്‍കിയ ആലുവ മഞ്ഞപ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ ആലുവയിലെ ഫ്‌ളാറ്റില്‍ നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. തന്നെ തെറ്റയിലും മകന്‍ ആദര്‍ശും ചതിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
തെറ്റയില്‍ മന്ത്രിയായിരുന്ന കാലത്താണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. വിദേശത്ത് പഠിക്കുന്ന മകനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാമെന്ന് അദ്ദേഹം ആദ്യം വാഗ്ദാനം നല്‍കി. തുടര്‍ന്ന് മകന്‍ നാട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും മകന്‍ പിന്മാറി. അനുനയശ്രമവുമായി ഒരിക്കല്‍ ഫ്‌ളാറ്റില്‍ എത്തിയ തെറ്റിയില്‍ തന്നെ ലൈഗിംകമായി കീഴ്‌പ്പെടുത്തിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പരാതിക്കൊപ്പം പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ സിഡിയും പെണ്‍കുട്ടി പരസ്യപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ജോസ് തെറ്റയിലിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പരാതി സത്യമല്ലെന്ന വാദവുമായി തെറ്റയില്‍ രംഗത്തെത്തി. തനിക്ക് പെണ്‍കുട്ടിയെ മുന്‍പരിചയമുണ്ട്. കംപ്യൂട്ടര്‍ വിദഗ്ധയായ പെണ്‍കുട്ടി മോര്‍ഫ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് ചാനലിലൂടെ കാണിയ്ക്കുന്നത്. കേസ് നിയമപരമായി നേരിടും. തനിക്കെതിരേ പരാതി നല്‍കിയ സംഭവത്തില്‍ ഗൂഡാലോചനയുണ്ട്. സോളാര്‍ വിവാദത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്നും ജോസ് തെറ്റയില്‍ ആരോപിച്ചു.
യുവതിയുടെ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് പി.സി ജോര്‍ജ്ജോസ്
തെറ്റയിലിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഇത് നടന്ന സംഭവമാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണമെന്ന് പി.സി ജോര്‍ജ്. തെറ്റയില്‍ ചെയ്തത് തെറ്റാണ്. അദ്ദേഹം ശിക്ഷിക്കപ്പെടണം.
അതേസമയം, അദ്ദേഹത്തെ മന:പൂര്‍വം കെണിയില്‍ പെടുത്തിയതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. സ്ത്രീയും ഒപ്പം ശിക്ഷിക്കപ്പെടണം. വെബ്ക്യാമറ വെച്ച് വ്യഭിചരിക്കാന്‍ കൂട്ട് നിന്ന സ്ത്രീയുടെ നടപടിയും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണവുമായി അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് രംഗത്തു വന്നത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി.
എം.എല്‍.എയുടെ മകനും ജോസ് തെറ്റയില്‍ എം.എല്‍.എയും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കും മകനുമെതിരെ കേസെടുത്തിട്ടുണ്ട്.
ആരോപണം അന്വേഷിക്കണമെന്ന് പന്ന്യന്‍
കോഴിക്കോട്: മുന്‍ മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസ് അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യത്തില്‍ തെറ്റയില്‍ കുറ്റക്കാരനാണെങ്കില്‍ നടപടി സ്വീകരിക്കണം. തെറ്റയിലിനെതിരേ ആരോപണം ഉയര്‍ന്നതുകൊണ്ട് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തിന് ശക്തി കുറയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
തെറ്റയിലിനെതിരേ എസ്‌ജെഡി മാര്‍ച്ച്
തിരുവനന്തപുരം: ലൈംഗിക വിവാദത്തില്‍ ആരോപണ വിധേയനായ അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ജെഡി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തി. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

തെറ്റയിലിന്റെ വസതിയിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്
അങ്കമാലി: ലൈംഗികാരോപണം ഉയര്‍ന്ന എംഎല്‍എ ജോസ് തെറ്റയിലിന്റെ അങ്കമാലിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറ്റയിലിന്റെ വസതിക്ക് നേരെ കല്ലെറിഞ്ഞു. പോലീസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും തെറ്റയിലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment