Latest News

ഫേസ്ബുക്ക് മെസന്‍ഞ്ചര്‍ സൌജന്യമായി ഉപയോഗിക്കാമെന്ന് ഐഡിയ

തങ്ങളുടെ പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ സൌജന്യമായി ഉപയോഗിക്കാമെന്ന് ഐഡിയ. ഐഡിയയുടെ 3ജി 2ജി ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ഈ സേവനം ആക്റ്റീവേറ്റ് ചെയ്യാനായി ഐഡിയ മൊബൈലില്‍ നിന്ന് *800*88# ഡയല്‍ ചെയ്യണം.

ഈ സേവനം ജൂലൈ 31 ന് മുന്‍പായി ആക്റ്റിവേറ്റ് ചെയ്യണമെന്നാണ് ഐഡിയ അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളുള്ള പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറുകളില്‍ നിന്ന് ലഭ്യമാവും. 50 ശതമാനത്തിലധികം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മൊബൈലില്‍ കൂടെയാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി തങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നാണ് ഐഡിയ വ്യക്തമാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.