Latest News

ഉത്തരാഖണ്ഡ് പ്രളയത്തിനു കാരണം ധാരി ദേവിയുടെ വിഗ്രഹം നീക്കം ചെയ്തതോ?

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതിക്ഷോഭത്തിനു കാരണം ധാരി ദേവിയുടെ വിഗ്രഹം നീക്കം ചെയ്തതോ? പത്ത് ദിവസമായി കേദര്‍നാഥിനെ ശവഭൂമിയാക്കിയ പ്രളയത്തിന് പിന്നിലുള്ള കാരണം പുരാതന ദേവീ വിഗ്രഹം എടുത്തുമാറ്റിയതാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുയരുന്ന ഊഹാപോഹങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രളയം ആരംഭിയ്ക്കുന്ന ജൂണ്‍ 16ന് വൈകുന്നേരം ആറു മണിക്ക് വിഗ്രഹം നീക്കം ചെയ്തിരുന്നത്രേ. തുടര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ആ ദുരന്തം സംഭവിച്ചത്.

കേദര്‍നാഥ് തീര്‍ത്ഥാടകരുടെ രക്ഷാകര്‍ത്താവ് എന്നാണ് ധാരി ദേവി അറിയപ്പെടുന്നത്. ശ്രീനഗറിലെ ഗഡ്‌വാള്‍ എന്ന പ്രദേശത്തെ പുരാതന ക്ഷേത്രമാണ് ധാരി ദേവി സിദ്ധിപീഠ്. ദക്ഷിണ കാളി മാതാ എന്നും ദേവി അറിയപ്പെടുന്നു. പര്‍വതങ്ങളെയും തീര്‍ത്ഥാടകരെയും കാളി മാതയാണ് സംരക്ഷിക്കുന്നതെന്നാണ് വിശ്വാസം. അളകനന്ദ നദിയുടെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഡാം നിര്‍മാണത്തിനു വേണ്ടി വിഗ്രഹം നീക്കുകയും വേറെ സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.

ക്ഷേത്രവും പരിസരവും സംരക്ഷിക്കണമെന്ന ആവശ്യവുമായി നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നെങ്കിലും ഗവണ്‍മെന്റ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. മനുഷ്യരുടെ പ്രവൃത്തികള്‍ മൂലം നിരവധി പ്രകൃതിക്ഷോഭങ്ങള്‍ ദേവ ഭൂമി എന്നറിയപ്പെടുന്ന ഹിമാലയന്‍ പ്രദേശത്തുണ്ടായിട്ടുണ്ടെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ഇതുവരെ 1500ലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.