മംഗലാപുരം: മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് കര്‍ണാടക പോലീസ്. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
പോലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കി അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്കായിട്ടില്ല. മണിപ്പാലിലും പരിസരത്തും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
പ്രതികള്‍ സഞ്ചരിച്ച വാഹനം പോലും കണ്ടെത്താന്‍ കഴിയാത്ത പോലീസ് ഇപ്പോഴും ഇരുട്ടില്‍ ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി കെജെ ജോര്‍ജ്ജ് പറഞ്ഞിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മണിപ്പൂര്‍ സര്‍വകലാശാല ലൈബ്രറിക്കു മുന്നില്‍ തന്റെ ഫ്ളാറ്റിലേക്ക് പോകാന്‍ വണ്ടി കാത്തു നില്‍ക്കുകയായിരുന്ന മലയാളി പെണ്‍കുട്ടിയെ ഓട്ടോയിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
![](http://3.bp.blogspot.com/--CMNdC_GCgE/Xh4KJB3SizI/AAAAAAAAwyU/HGBNbwMbalkjrhaQOj_1UyG2d4emzRz_gCK4BGAYYCw/s1600/SYS.png)
Popular Posts
-
കൊച്ചി:[www.malabarflash.com] കൊടുംചൂടില്‍ നിന്നും രക്ഷനേടാനായി എ സി ഉപയോഗിച്ച ഭാര്യയെയും മകനെയും ഗൃഹനാഥന് വെട്ടിക്കൊലപ്പെടുത്തി. അങ്കമാ...
-
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എറണാകുളം പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ച് ...
-
കൊല്ലം: ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു മരിച്ച ആറുപേരും ഒരേ ക്ലാസിലെ എന്‍ജിനീയറിങ്...
-
കാസര്‍കോട്: അഞ്ചു വര്‍ഷത്തിലധികമായി ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്ലിനെ ഒഴിവാക്കി രാഷ്ട്രീയക്കാര്ക്...
-
പെരിന്തല്‍മണ്ണ:[www.malabarflash.com] സ്വര്ണവെള്ളരിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയ...
![](http://4.bp.blogspot.com/-Pqw9ZEN0yCA/XCrlLBlv2oI/AAAAAAAAnvc/Fg7_tZx9H6AiYPtfofRGODG3QTXYpcF4gCK4BGAYYCw/s1600/Advt-mf.png)
No comments:
Post a Comment