Latest News

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിന് 17 നു തുടക്കമാകും


കാസര്‍കോട് : മുഹിമ്മാത്ത് സ്ഥാപകനും ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാമത് ഉറൂസ് മുബാറക് ജൂണ്‍ 17 മുതല്‍ 21 വരെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിയാറത്തുകള്‍, പതാക ജാഥ, കൊടിയേറ്റം, ഖത് മുല്‍ ഖുര്‍ആന്‍, മതപ്രഭാഷണ പരമ്പര, ചര്‍ച്ചാ സമ്മേളനം, മൗലീദ് റാത്തീബ്, ദുഅ മജ്‌ലിസുകള്‍, ദിഖ്‌റ് ഹല്‍ഖ, അന്നദാനം തുടങ്ങിയവ ഉണ്ടാകും.

17 ന് വൈകുന്നേരം അഞ്ചുമണിക്ക് ഖത് മുല്‍ ഖുര്‍ ആന്‍ ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ മാട്ടൂല്‍ നിര്‍വ്വഹിക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി വിഷയാവതരണം നടത്തും.

19 ന് നടക്കുന്ന ഇസ്ലാമിക വിജ്ഞാന ക്വിസ് മത്സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദ്ദിന്‍ ജീലാനി മലപ്പുറം അധ്യക്ഷത വഹിക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സലാഹുദ്ദിന്‍ അയൂബി ക്വിസ് മത്സരം നിയന്ത്രിക്കും.

20 ന് രാവിലെ 11 മണിക്ക് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍ പാഴൂര്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് അന്നദാനവും 3 മണിക്ക് സ്മൃതി സായാഹ്നവും നടക്കും. സ്മൃതി സായാഹ്നം ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴുമണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനു സയ്യിദ് ഇസ്മയില്‍ ബാഖഫി മദനി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. മുഹമ്മദ് റാഫി സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തും. രാത്രി പത്തുമണിക്ക് നടക്കുന്ന ഓര്‍മ്മചിന്തിന് ഷുക്കൂര്‍ ഇര്‍ഫാനി ആന്റ് പാര്‍ട്ടി നേതൃത്വം നല്‍കും.

21 ന് രാവിലെ റാത്വീബിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജുമുഅ നിസ്‌കാരനന്തരം നടക്കുന്ന ഖത് മുല്‍ ഖുര്‍ആന്‍ ദുഅ സമ്മേളനം ശൈഖുന ചിത്താരി ഹംസ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി അധ്യക്ഷത വഹിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തും. 3 മണിക്ക് നടക്കുന്ന രിഫായി ത്വരീഖത്ത് നൂറുല്‍ ഉലമ ശൈഖുന എം എ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. എ കെ ഇസുദ്ദിന്‍ സഖാഫി അധ്യക്ഷത വഹിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന അഹ്ദലിയ ദിഖ് ര്‍ ദുഅ സമ്മേളനം ശൈഖുന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കും. പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി ഉദ്‌ബോധനം നടത്തും. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.