Latest News

കെ എസ് ഇ ബി കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്


കാസര്‍കോട് : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് കരാര്‍ തൊഴിലാളികള്‍ ജൂണ്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍ ഏര്‍പ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കമ്പനിവത്ക്കരണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ത്രികക്ഷി കരാര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി ജോലി സംരക്ഷണം ഉറപ്പാക്കുക, സ്ഥിരപ്പെടുത്തല്‍ പാക്കേജ് പ്രഖ്യാപിക്കുക, ജോലിക്കിടെ അപകട മരണത്തിനിടയാക്കുന്ന കരാര്‍ തൊഴിലാളികളുടെ ആശ്രിതര്‍്ക്ക് ബോര്‍ഡില്‍ സ്ഥിര നിയമനം നല്‍കുക, വേതനം നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, പുതുക്കിയ പി ഡബ്ല്യു ഡി ഷെഡ്യൂള്‍ പ്രകാരം കരാര്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം സംസ്ഥാനതലത്തില്‍ ഏകീകരിച്ച് പൂര്‍ണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ജില്ലയില്‍ 255 കരാര്‍ തൊഴിലാളികളാണ് ഉള്ളത്. ഇലക്ട്രിസിറ്റി വകുപ്പിനെ കമ്പനി വത്ക്കരിക്കുകയും അതിന്റെ ഭാഗമായി കരാര്‍ തൊഴിലാളികളെ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വൈദ്യുതി വകുപ്പില്‍ നീക്കം നടത്തുന്നത്. കരാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സി ഐ ടി യു, എ ഐ ടി യു സി പോലുള്ള തൊഴിലാളി സംഘടനകള്‍ യാതൊരുവിധത്തിലുള്ള സമ്മര്‍ദ്ധവും ചെലുത്താനോ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇടപ്പെടാനോ തയ്യാറാകുന്നില്ല. കരാര്‍ തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഈ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാകുക. ഇതുമൂലം സാധാരണക്കാരായ ജനങ്ങള്‍ക്കാണ് ഇതു ദോഷകരമായി ബാധിക്കുക എന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എസ് മനോജ്കുമാര്‍, വിഷ്ണു, കെ ബി സുനില്‍കുമാര്‍, കെ വി അശോക്, മുകുന്ദ റാവു സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.