പനത്തടി, കളളാര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളളവരാണ് ഡെങ്കിപ്പനി ബാധിച്ചവരില്‍ ഏറെ പേരും. 12 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്. കുമ്പള, പുത്തിഗെ, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മലിനജലം ഉപയോഗിച്ചതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം. നാലു പേര്‍ക്ക് എലിപ്പനിയും സ്ഥിതീകരിച്ചു. പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
കുടിവെളളത്തിനു ഉപയോഗിക്കുന്ന ജലസ്രോതസുകള്‍ ക്ലോറിനേഷന്‍ നടത്തുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി. രോഗം ബാധിച്ചവരുടെ രക്ത പരിശോധന നടത്തുന്നതിനുളള സൗകര്യങ്ങളും സംവിധാനങ്ങളും ആശുപത്രികളില്‍ ഒരുക്കാന്‍ യോഗം മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment