Latest News

ജന്മനാടിന്റെ സ്‌നേഹമേറ്റുവാങ്ങാന്‍ മന്ത്രി യു.ടി.ഖാദര്‍ വെളളിയാഴ്ച ശനിയാഴ്ച

കാസര്‍കോട്: ജന്മനാടിന്റെ സ്‌നേഹം ഏറ്റുവാങ്ങാനായി മന്ത്രി യു.ടി.ഖാദര്‍ ശനിയാഴ്ച ഉപ്പളയിലെത്തും. കര്‍ണാടക നിയമസഭയിലെ മലയാളി സാന്നിധ്യമായ ആരോഗ്യമന്ത്രി ഖാദര്‍ ഉപ്പള തുരുത്തിയിലെ ഓര്‍മ്മകള്‍ തുടിക്കുന്ന തറാവിട്ടെലുത്തുമ്പോള്‍ അതിന് പ്രത്യേകതകള്‍ ഏറെയാണ്. സാധാരണ കുടുംബാംഗവും നാട്ടുകാരനും എം.എല്‍.എയുമൊക്കെയായി നിരവധി വട്ടം ഇവിടെ വന്നുകേറിയിട്ടുള്ള ഖാദര്‍ ശനിയാഴ്ച വീണ്ടുമെത്തുമ്പോള്‍ അതിന് മന്ത്രി കുപ്പായത്തിന്റെ തിളക്കവുമുണ്ട് ഉദ്യോഗസ്ഥരുടെ എസ്‌കോര്‍ട്ടുമുണ്ട്.

ഖാദറിന്റെ പിതാവ് മുന്‍ എം.എല്‍.എ യു.ടി.ഫരീദ് മംഗലാപുരത്തേക്ക് താമസം മാറും മുമ്പ് ഖാദര്‍ താമസിച്ചത് ഇവിടെയായിരുന്നു. കുടുംബംഗങ്ങളെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഒരു ഗൃഹാതുരത്വത്തോടെയാണ് ഖാദര്‍ ശനിയാഴ്ച വൈകിട്ട് ഉപ്പളയിലെത്തുന്നത്. 
ഉപ്പളയിലെ പൗരാവലി ഖാദറിനെ സ്വീകരിച്ചാനയിക്കും.
ബാംഗ്ലൂരില്‍ നിന്ന് മംഗലാപുരത്തെത്തുന്ന മന്ത്രി വൈകിട്ട് അഞ്ച് മണിക്ക് റോഡ് മാര്‍ഗ്ഗം ഉപ്പള ഗേറ്റില്‍ എത്തിചേരും. അവിടെ നിന്ന് ബാന്റ് മേളങ്ങളുടെയും കൈകൊട്ടി പാട്ടിന്റെ അകമ്പടിയോടെ ഉപ്പളയുടെ ഹൃദയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് തറാവാട്ടു വീട്ടില്‍ കയറും മുമ്പ് ഉപ്പാപ്പമാരും മറ്റും കുടുംബക്കാരും മരണപ്പെട്ടികിടക്കുന്ന ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് അനുജന്‍ താമസിക്കുന്ന പഴയ തറാവാട്ടുവീട്ടില്‍ ചിലവഴിച്ച ശേഷം ഉപ്പള കുന്നില്‍ ജുമാമസ്ജിദിലെത്തും. അവിടെ നിന്ന് സോഷ്യല്‍ വെല്‍ഫെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുക്കുന്ന സ്വീകരണ വേദിയിലേക്ക് നീങ്ങും.
ഒരു നാട് തന്നെ ഒത്തു ചേരുന്ന പ്രൗഡമായ ചടങ്ങാണ് ഉപ്പളയില്‍ ഒരുക്കിയിട്ടുള്ളത്. ഖാദറിന്റെ സ്വീകരണ ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്മാരായ ചെര്‍ക്കളം അബ്ദുള്ള, എം.സി.ഖമറുദ്ദീന്‍, സി.ടി.അഹമ്മദലി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിക്കും.
വ്യവസായ പ്രമുഖന്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും. 

കര്‍ണാടക മന്ത്രിമാരയ എം.രമാനാഥ് റൈ, ജെ.ആര്‍.ലോബോ, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എ.കെ.എം.അഷറഫ് സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, UT Khader

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.