Latest News

ഗണിതപ്രതിഭകളുടെ ക്യാമ്പില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിച്ചു


കാഞ്ഞങ്ങാട്: ഗണിത പ്രതിഭകളായ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ തിരുവനന്തപുരത്ത് നടന്ന പരിശീലന കളരിയില്‍ ജില്ലയില്‍ നിന്ന് പങ്കെടുത്തത് നാല് പേര്‍. ഇളമുറക്കാരിലെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ഗണിതശാസ്ത്ര ഒളിമ്പ്യാഡ് പോലുളള ഉയര്‍ന്ന പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കാന്‍ വേണ്ടിയാണ് പരിശീലനകളരി സംഘടിപ്പിച്ചത്.

ന്യൂമാര്‍ട്‌സ് (Nurturing Mathamatical Talents in Schools) പദ്ധതി എന്നറിയപ്പെടുന്ന ഈ പഠനകളരിയില്‍ കാസര്‍കോട് മഡോണ എ.എല്‍.പി. സ്‌കൂളിലെ ആര്‍. റോഷന്‍, ഹോസ്ദുര്‍ഗ് മേലാങ്കോട്ട് എ.സി. കെ.എന്‍.എസ് ജി.യു.പി സ്‌കൂളിലെ സൂര്യ എസ് സുനില്‍, അഭിഷേക് പ്രഭാകര്‍ (എന്‍.എച്ച്.എസ് പെര്‍ഡാല), അനുരാം അനില്‍ (ജി.യു.പി.എസ് പിലിക്കോട്) എം.എസ് സനൂപ് (ജി.എച്ച്.എസ്.എസ് മാലോത്ത് കസബ) എന്നിവരാണ് ജില്ലയില്‍ നിന്നും പങ്കെടുത്തത്.
ഏഴാം തരത്തില്‍ പഠിക്കുന്ന ഇവര്‍ക്ക് പത്താം തരം വരെ പഠന ക്യാമ്പുകളും പരിശീലനങ്ങളും തുടര്‍ന്നും നല്‍കും. സംസ്ഥാന സര്‍ക്കാരും, സ്റ്റേററ് കൗണ്‍സില്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ച് & ട്രൈയിനിംങ്ങും (SCERT) ചേര്‍ന്നാണ് കൊച്ചു മിടുക്കരെ പരിപോഷിപ്പിക്കുന്നത്.
സൂര്യ എസ്. സുനില്‍ 
സംസ്ഥാന തലത്തില്‍ കഴിഞ്ഞ അധ്യായന വര്‍ഷം ആറാം തരത്തില്‍ പഠിച്ച 74 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. പ്രൊജക്ട് പ്രവര്‍ത്തനങ്ങളും അസയിന്‍മെന്റുകളുടെ പൂര്‍ത്തികരണവും വിദഗ്ദരുമായുളള സംവാദങ്ങളും, മികച്ച അധ്യാപകരുടെ ക്ലാസ്സുകളും, പഠനയാത്രകളും, സര്‍ഗ സായാഹ്‌നങ്ങളും ക്യാമ്പിന്റെ ഭാഗമായിരുന്നു.

സബ്ബ് ജില്ലാതലത്തില്‍ നടത്തിയ ഒന്നാംഘട്ട പരീക്ഷയില്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതലത്തില്‍ രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് സംസ്ഥാന തല പരീക്ഷയില്‍ പങ്കെടുപ്പിച്ചത്. ഇവരിലെ മികച്ചവാരാണ് തുടര്‍ പരിശീലന പരിപാടിയില്‍ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് എത്തിയത്.
സൂര്യ എസ്. സുനില്‍ സംസ്ഥാനതലത്തിലെ മികച്ച ഏഴാമത്തെ വിദ്യാര്‍ത്ഥിയായി തിരഞ്ഞെടുത്തത്.

എന്‍.സി.ഇ.ആര്‍.ടി ഡയറക്ടറും ഗണിത വിദഗ്ദയുമായ പ്രൊഫസര്‍ പര്‍വീന്‍ സിന്‍ ക്ലയര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രൊഫസര്‍ കെ.എ ഹാഷിം, സയന്‍സ് ആന്റ് ടെക്‌നോളജിയം മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജറാള്‍ഡ് പ്രകാശ്, സന്താനം രാമചന്ദ്രന്‍, എ.വിജയകുമാര്‍, പി. ടി. രാമചന്ദ്രന്‍, ശരത്ചന്ദ്രന്‍, ഇ, കൃഷ്ണന്‍, എ.ആര്‍ രാജന്‍, രാധകൃഷ്ണ ചെട്ടിയാര്‍ തുടങ്ങിയവര്‍ പത്ത് ദിവസങ്ങളിലായി ക്ലാസ്സെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.