ബേക്കല്‍: നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് മാംഗല്ല്യമൊരുക്കി ശ്രദ്ധേയമായ ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2013 ന്റെ ഭാഗമായി രണ്ട് പാവപ്പെട്ട യുവതികള്‍ക്ക് കൂടി മാംഗല്ല്യഭാഗ്യം.
കഴിഞ്ഞ മാര്‍ച്ച് 3 ന് 11 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടന്നിരുന്നു.
മഹര്‍ 2013 ന്റെ ഭാഗമായി 13 പേരുടെ വിവാഹമാണ് തീരുമാനിച്ചതെങ്കിലും 2 പെണ്‍കുട്ടികള്‍ക്ക് വരന്‍മാരെ കണ്ടെത്താന്‍ വൈകിയതിനാല്‍ ഇവരുടെ വിവാഹം പിന്നീട് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് പ്രകാരമാണ് വ്യാഴാഴ്ച ബേക്കല്‍ ഹദ്ദാദ് നഗറില്‍ ഒരുക്കിയ വേദിയില്‍ വെച്ച് പാവപ്പെട്ട രണ്ട് യുവതികളുടെ വിവാഹം നടന്നത്.
കാഞ്ഞങ്ങാട്ടെ അര്‍ഷിതയും മുഹമ്മദ് അഷ്‌റഫും തമ്മിലുളള നിക്കാഹിന് പളളിക്കര ഖാസി സി.എച്ച് അബ്ദുല്ല മുസ്‌ല്യാര്‍ കാര്‍മ്മികത്വം വഹിച്ചു. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാരുടെ കാര്‍മ്മകത്വത്തിലാണ് ദേളിയിലെ ആയിഷത്ത് മുഹ്‌സീനയും ചട്ടഞ്ചാലിലെ സക്കീറും തമ്മിലുളള നിക്കാഹ് നടന്നത്. ഹദ്ദാദ് നഗര്‍ ഖത്തീബ് അബ്ബാസ് ഫൈസി ഖുത്തുബ നിര്‍വ്വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള് തംജീദ് മുഹമ്മദ് തൊട്ടിക്ക് ഖാസി സി.എച്ച് അബ്ദുല്ല മുസ്‌ല്യാര്‍ ഉപഹാരം സമര്‍പ്പിച്ചു.
പത്താം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് തംജീദ് മുഹമ്മദ് തൊട്ടിയുടെ ഖിറാഅത്തോടെയാണ് ബേക്കല്‍ ഹദ്ദാദ് ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ചേര്‍ന്നൊരുക്കിയ ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
വരന്‍മാര്‍ക്കുളള ഓട്ടോറിക്ഷയുടെ താക്കോല്‍ മുഹമ്മദ് ഫാറൂഖ് നഈമിയും നാസര്‍ മാണിക്കോത്തും കൈമാറി. വധുവരന്‍മാര്‍ക്കായി വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത സമ്മാനങ്ങള്‍ കെ.പി.എസ് തങ്ങള്‍, അബ്ദുല്ല ഹാജി, കെ. അന്തായി ഹാജി, ഹാജി ഹസൈനാര്‍ എരിയാല്‍, കുണിയ അബ്ദുല്‍റഹിമാന്‍, ഹംസ പരയങ്ങാനം സുബൈര്‍ കുന്നില്‍ ഹംസ, അഷ്‌റഫ് മൗവ്വല്‍, നാസര്‍ വനിത ടെക്‌സ്റ്റൈല്‍സ്, ഹമീദ് മിനാര്‍ഗോള്‍ഡ് തുടങ്ങവര്‍ വിതരണം ചെയ്തു.
പരിപാടിയില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ക്ക് വിവാഹ സല്‍ക്കാരവും ഒരുക്കിയിരുന്നു.
Keywords:Wedding, Gold Hill, Bekal, Haddad Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment