ഫര്‍ണിച്ചര്‍ റിപ്പയറിംഗിനും പോളിഷിംഗിനുമായി 1,62,736 രൂപയും കര്‍ട്ടണ്‍ സ്ഥാപിക്കുന്നതിന് 1,39,806 രൂപയും ചെലവഴിച്ചു. മറ്റ് അറ്റകുറ്റപ്പണികള്‍ക്കു ചെലവഴിച്ചത് 47,07,431 രൂപയാണ്. ഇലക്ട്രിക് ജോലികള്‍ക്കായി 15,59,313 രൂപയും ചെലവായി.
ടെലിഫോണ്‍ ചാര്‍ജിനത്തില്‍ 2,63,607 രൂപയും അതിഥി സല്‍ക്കാരത്തിനു 33,656 രൂപയും യാത്രാബത്ത ഇനത്തില്‍ 22,020 രൂപയും സാധനസാമഗ്രികള്‍ വാങ്ങാന്‍ 5,77,468 രൂപയും ചെലവഴിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 14,67,046 രൂപ ചെലവായി. ധനമന്ത്രി കെ.എം. മാണി- 4,15,204 രൂപ, കെ.സി.ജോസഫ് -3,11,495, ഗണേഷ്‌കുമാര്‍ -3,18,876, സി.എന്‍. ബാലകൃഷ്ണന്‍- 2,77,762, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-2,55,413, എം.കെ. മുനീര്‍- 2,55,841, പി.കെ. അബ്ദുറബ് -2,39,238, ഷിബു ബേബിജോണ്‍ -2,07,625, കെ.ബാബു- 1,97,224, എ.പി. അനില്‍കുമാര്‍ -1,87,950, പി.കെ. ജയലക്ഷ്മി -1,78,984, അടൂര്‍ പ്രകാശ്-1,10,928, പി.ജെ. ജോസഫ് -1,19,919 രൂപ, കെ.പി. മോഹനന്‍ -92,577, ആര്യാടന്‍ മുഹമ്മദ് -90,798, മഞ്ഞളാംകുഴി അലി -55,637 രൂപ എന്നിങ്ങനെയാണു ചെലവഴിച്ചിരിക്കുന്നത്.
വി.എസ്. ശിവകുമാര്‍ ഈ ഇനത്തില്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ല. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പ്രതിമാസ വാടകയിനത്തില്‍ 45,176 രൂപ ചെലവഴിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment