Latest News

കാന്‍സര്‍ ബാധിച്ച കുടുംബത്തിന് താങ്ങായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ


പുനലൂര്‍: കാന്‍സര്‍ ബാധിതയായ വീട്ടമ്മയ്ക്കും കുടുംബത്തിനും ഫെയ്‌സ്ബുക്ക് കൂട്ടായ്മ സഹായവുമായി എത്തി. ഫെയ്‌സ് ബുക്കിലൂടെ സമാഹരിച്ച 1,26,0000 രൂപയാണ് പുനലൂര്‍ റിയാസ് മന്‍സിലില്‍ റിയാസിനും ഭാര്യ ഷാനിദയ്ക്കും കൈമാറിയത്.

രണ്ടുപേരും രോഗികളാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിത്തത്തിനൊടുവില്‍ രോഗബാധിതനായാണ് റിയാസ് നാട്ടിലെത്തിയത്. റിയാസിന് പെര്‍ഫ്യൂം കമ്പനിയിലായിരുന്നു ജോലി. കടുത്ത ശ്വാസകോശരോഗബാധയെ തുടര്‍ന്ന് ആറുവര്‍ഷം മുമ്പാണ് റിയാസ് ചികിത്സ ആരംഭിക്കുന്നത്.

ശ്വാസകോശവും വാല്‍വും മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധിമൂലം ഇതുവരെ അത് സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് ഭാര്യ ഷാനിദയ്ക്ക് സ്തനാര്‍ബുദം ബാധിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആര്‍സിസിയിലുമായി രണ്ടുപേരും ചികിത്സയിലാണ്.കിടപ്പാടം ഉള്‍പ്പെടെ വിറ്റാണ് ചികിത്സ നടത്തുന്നത്.

ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്ക്.ഇവരുടെ ദുരിത കഥ ഗള്‍ഫ് മാധ്യമങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്.ഈ വാര്‍ത്ത് ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സംവിധായകനുമായ അരുണ്‍ പുനലൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ചിലര്‍ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നു. അരുണ്‍ പുനലൂര്‍ റിയാസിന്റെ വീട്ടിലെത്തി തുക കൈമാറി.

ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് ഈ നല്ല മനസുകള്‍. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.