ബാംഗ്ലൂരില്‍ ക്രെയിന്‍ ഓപറേറ്ററായി ജോലി നോക്കുന്ന കണയന്നൂര്‍ വടുതല 28ാം വാര്‍ഡില്‍ മുട്ടത്ത് വീട്ടില്‍ നിഷാന്തിനെ കബളിപ്പിച്ചാണ് ഇയാള്‍ ചെങ്ങന്നൂരില്‍ നിന്നു കാറുമായി കടന്നത്. ബാംഗ്ലൂരില്‍ നിന്ന് കഴിഞ്ഞ 8നു നാട്ടിലേക്കുള്ള യാത്രയിലാണ് ട്രെയിനില്‍ നിഷാന്തും സുവിത്തുമായി പരിചയപ്പെടുന്നത്. നാട്ടിലെത്തിയ ശേഷം ഇരുവരും സുഹൃത്തുക്കളെയും കൂട്ടി തമിഴ്‌നാട്ടിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിവരവേ തടിയൂരിലുള്ള സുവിത്തിന്റെ വീട്ടിലും കയറാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് 11ന് രാത്രി ഇവര്‍ ചെങ്ങന്നൂരിലെത്തി ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു.
എന്നാല്‍, പുലര്‍ച്ചെ നിഷാന്തും സുഹൃത്തുക്കളും ഉണരും മുമ്പ് സുവിത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക കാറുമായി കടക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പത്തനാപുരത്തെ ലോഡ്ജ്മുറിക്കുള്ളിലെ ജനലില്‍ സുവിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. കാര്‍ ലോഡ്ജിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നു കണെ്ടത്തി.
ലളിതയാണ് സുവിത്തിന്റെ മാതാവ്. സഹോദരി സുവി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment