അങ്കമാലി: മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണവുമായി അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതി രംഗത്ത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി.
എം.എല്‍.എയുടെ മകനും ജോസ് തെറ്റയില്‍ എം.എല്‍.എയും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കും മകനുമെതിരെ കേസെടുത്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ജോസ് തെറ്റയിലും മകനും തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോസ് തെറ്റയിലും മകനും ലൈംഗികമായി ദുരുപയേഗം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഈ തെളിവുകള്‍ സഹിതമാണ് യുവതി റൂറല്‍ എസ്.പി.യ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
രണ്ട് വര്‍ഷമായി ജോസ് തെറ്റയിലിന്റെ മകന്‍ പ്രണയം നടിച്ചു കൊണ്ട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം തന്നെ കൈയൊഴിഞ്ഞു. പരാതിയുമായി ജോസ് തെറ്റയിലിനെ സമീപിച്ചപ്പോള്‍ അദ്ദേഹവും തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
തനിക്കും മകനുമെതിരെ പരാതി നല്‍കിയ യുവതി കഴിഞ്ഞ നവംബറില്‍ മകനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നുവെന്നാണ് ജോസ് തെറ്റയില്‍ പ്രതികരിച്ചത്. മാസങ്ങള്‍ക്കുശേഷം യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നില്‍ രാഷ്ട്രീയമായ നീക്കങ്ങള്‍ കൂടി നടന്നിരിക്കാം. യുവതിയും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ഏത് സാഹചര്യത്തിലാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് അറിയില്ലെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment