129 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടചത്തില്‍ ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍ലസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടിയ കൊല്‍ക്കത്ത ഡെവിള്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബ്രെറ്റ് ലീയുടെയും സുനില്‍ നരേന്റെയും രജത് ഭാട്ടിയുടെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ഡെവിള്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ബ്രെറ്റ് ലീയുടെ ആദ്യ പന്തില്‍ തന്നെ ഉന്‍മുക്ത് ചന്ത് ബൗള്‍ഡാവുകയായിരുന്നു.
ബ്രെറ്റ്‌ലീ രണ്ടു വിക്കറ്റു നേടിയപ്പോള്‍ സുനില്‍ നരേന്‍ നാലും രജത് ഭാട്യ രണ്ടും വിക്കറ്റുകള്‍ നേടി. 66 റണ്‍സെടുത്ത ഡെല്‍ഹി നായകന്‍ മഹേല ജയവര്‍ധനയ്ക്കു മാത്രമാണ് കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങിനും മുമ്പില്‍ പിടിച്ചുനില്‍ക്കാനായാത്. ഒരു സിക്‌സറും 9 ബൌണ്ടറിയുടേയും അകമ്പടിയോടെയായിരുന്നു ജയവര്‍ധനയുടെ 66 റണ്‍സ് സമ്പാദ്യം. 21 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും നായകനുമൊഴികെ ഡെവിള്‍സിന്റെ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ഉന്മുക്ത് ചന്ദ്, ആശിഷ് നെഹ്‌റ, ഉമേഷ് യാദവ് എന്നിവര്‍ പൂജ്യത്തിനായാണ് പുറത്തായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment