Latest News

മജിസ്ട്രേറ്റിന്‍റെ മരണം; ദളിത് മഹാസഭ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: കാസര്‍കോട് വി.കെ.ഉണ്ണിക്കൃഷ്ണന്‍റെ പോലീസ് മര്‍ദ്ദനവും തുടര്‍ന്നുള്ള മരണവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൂറ് കണക്കിന് ആദിവാസികള്‍ ദളിത് മഹാസഭയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

രണ്ട് സംസ്ഥാനത്ത് നടന്ന സംഭവമായതിനാല്‍ സിബിഐയുടെ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളെ നിയമ വ്യവസ്ഥയുടെ മുന്നില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പി.കെ.രാമന്‍ പറഞ്ഞു.

 കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ ഡിവൈഎസ്പിയുടെ കീഴിലാണ് കുറ്റാരോപിതരായ പ്രതികളുള്ളത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എം.കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് മുണ്ടമാണി, ബീന ചേറ്റുകല്ല്, ലക്ഷ്മി പൂക്കുന്നം, വിജയന്‍ പാറക്കടവ്, രഞ്ജിത്ത് കരിപ്പാട്, രത്നാകരന്‍ പെരുംകയ എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.