Latest News

പാറശ്ശാല എം.എല്.എ യ്ക്കെതിരെ ലൈംഗികാരോപണം

തിരുവനന്തപുരം: പാറശ്ശാലയിലെ യു.ഡി.എഫ് എം.എല്‍.എ എ.ടി ജോര്‍ജിനെതിരെ ലൈംഗികാരോപണം. തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയാണ് എ.ടി ജോര്‍ജിനെതിരെ ആരോപണവുമായി രംഗത്തു വന്നത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി തന്നെ എം.എല്‍.എ പീഡനത്തിനിരയാക്കി. എതിര്‍ത്ത മകളെ കള്ളക്കേസില്‍ കുടുക്കിയെന്നും യുവതി പറഞ്ഞു. എ.ഡി.ജി.പി.യ്ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്നുവെന്ന് എ.ടി ജോര്‍ജ് പറഞ്ഞു. ഇത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. രാഷ്ട്രീയമായി കരിവാരി തേക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ എ.ഡി.ജി.പിയ്ക്ക് പരാതി നല്‍കിയപ്പോള്‍ നേരിട്ട് പോയി മൊഴി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.