മുസ്ലീം സമൂദായത്തിലെ പുരോഗമനവാദികള്‍തന്നെ ഇതിനെതിരെ രംഗത്തുവരണം. 2006ലെ ശൈശവ വിവാഹനിരോധന നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടക്കുന്നത്. വിവാഹം കഴിക്കാന്‍ പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം വയസ് തികഞ്ഞിരിക്കണമെന്നാണ് അംഗീകൃതനിയമം. എന്നാല്‍ ഭരണഘടനയേയും അംഗീകൃത നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ആലോചിക്കും-മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനിലേക്ക് ഫോണ്‍ചെയ്ത അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഇരയുടെ പേര് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടമായിരിക്കുകയാണ്-മുരളീധരന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment