ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ലൂണാർ പെരിജിയില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,63,104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലായിരിക്കും ഈ സമയം. സൂപ്പർമൂണിന്‍റെ സമയത്ത് ചന്ദ്രൻ 14 ശതമാനം വലുതും ചാന്ദ്രപ്രകാശം 30 ശതമാനം ശക്തവുമായിരിക്കും.
ഭൂമിയില്‍ ജീവജാലങ്ങളുടെ സ്വഭാവത്തിൽ വ്യത്യാസം കാണുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രജ്‍ഞർ പറയുന്നത്.
അതേസമയം ഈ പ്രതിഭാസത്തോടടുത്ത ദിനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല രാജ്യങ്ങളിലുമുണ്ട്. ഇനി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്നത് അടുത്ത വർഷം ഓഗസ്റ്റ് പത്തിനായിരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment