Latest News

സത്യവാങ്മൂലം തിരുത്തി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു: കോട്ടുമല ബാപ്പു മുസ്ലിയാര്‍

മലപ്പുറം: തിരുകേശവിവാദത്തില്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ തെറ്റുകള്‍ തിരുത്തി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായി സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല ബാപ്പു മുസ്ലിയാര്‍. ഒരു മലയാളം ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിഷയത്തില്‍ ലീഗിന്റെ ഭാഗത്തുനിന്ന് വേണ്ടവിധം സഹകരണം ഉണ്ടാകുന്നുണ്ട്. ലീഗ് വിചാരിച്ചാല്‍ മാത്രം നടക്കുന്നതല്ലിത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. ഇതിനുള്ള ശ്രമം നടക്കുന്നില്ലെന്നോ പിന്‍മാറിയെന്നോ പറയാനാവില്ല. വിവാദ സത്യവാങ്മൂലം തയാറാക്കിയത് അതീവ രഹസ്യമായാണ്. 

ആര്യാടനുമായുള്ള ബന്ധം കാന്തപുരം ഇതിന് ഉപയോഗപ്പെടുത്തിയിരിക്കാം. സമസ്തക്ക് എതിരായ നീക്കം ഉണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ആര്യാടന്‍ ഉറപ്പ് നല്‍കിയിരുന്നു. കേശവിവാദത്തില്‍ ആര്യാടന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള കളി ഉണ്ടായാല്‍ അപ്രകാരമുള്ള നീക്കം സമസ്തയുടെ ഭാഗത്തുനിന്നും ഉണ്ടാകും. 

വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം വരുന്നില്ലെങ്കില്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതടക്കം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത അധികാരവും പദവിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥാനം നേടിയെടുക്കുന്ന എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നിവയുടെ നിലപാട് സമസ്തക്കില്ല. 

സമസ്ത ദിനപത്രം 'സുപ്രഭാതം' നവംബറില്‍ പുറത്തിറങ്ങും. ഏതെങ്കിലും പാര്‍ട്ടിക്ക് എതിരായോ മറ്റൊരു പത്രത്തെ തകര്‍ക്കാനോ അല്ല പുതിയ പത്രം ആരംഭിക്കുന്നതെന്നും ബാപ്പുമുസ്ലിയാര്‍ കൂട്ടിചേര്‍ത്തു. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.