Latest News

വനിതാ നേതാവിന് അശ്ലീലസന്ദേശം; ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരേ പരാതി

കണ്ണൂര്‍: വനിതാ നേതാവിന് അശ്ലീലം കലര്‍ന്ന സന്ദേശമയച്ചതിനു ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരേ ഭര്‍ത്താവ് കോടതിയില്‍. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തിനെതിരേയാണ് ആരോപണം. മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭര്‍ത്താവും ബി.ജെ.പി. പ്രവര്‍ത്തകനുമായ പള്ളിക്കുന്ന് പുഴാതി എടച്ചേരി മാണിക്കോത്ത് നഗര്‍ ഹൗസിങ് കോളനിയിലെ കെ വി ശിവദാസനാണു പരാതി നല്‍കിയത്.

കുടുംബബന്ധം തകര്‍ത്തതിനും അന്യന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സുമിത്ത് മുഖേനയാണു രഞ്ജിത്തിനു വക്കീല്‍ നോട്ടീസ് അയച്ചത്. രണ്ടു കുട്ടികളുള്ള ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. 41 അശ്ലീല സന്ദേശങ്ങളാണു യുവതിയുടെ ഫോണില്‍ നിന്നു ഭര്‍ത്താവ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് രാഹുല്‍ ആര്‍ നായര്‍ക്ക് ശനിയാഴ്ച പരാതി നല്‍കിയതായും അഡ്വ. സുമിത്ത് പറഞ്ഞു. മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ട് കാസര്‍കോട് കുടുംബകോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.

2012 സപ്തംബര്‍ 27 മുതലാണ് രഞ്ജിത്തിന്റെ മൊബൈല്‍ഫോണില്‍ നിന്നു വനിതാ നേതാവിന്റെ ഫോണിലേക്ക് അശ്ലീലവും ശൃംഗാരവും കലര്‍ന്ന സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്നാണു പരാതിയിലുള്ളത്. പിന്നീട് നിരവധി തവണ ഇത് ആവര്‍ത്തിച്ചു.

എസ്.എം.എസ്. ലഭിച്ച മൊബൈല്‍ഫോണിന്റെ സിം കാര്‍ഡ് കെല്‍ട്രോണ്‍ ജീവനക്കാരന്‍ കൂടിയായ ശിവദാസന്‍ കാസര്‍കോട് കുടുംബകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസ് മെയ് 17നു കോടതി പരിഗണിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരുന്നു. സന്ദേശങ്ങളുടെ പകര്‍പ്പും ഇതോടൊപ്പം നല്‍കിയിരുന്നു. നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയ ഇവര്‍, വിവാഹമോചനം തേടരുതെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍, വീണ്ടും ജില്ലാ പ്രസിഡന്റായി സംസ്ഥാന നേതൃത്വം രഞ്ജിത്തിനെ തിരഞ്ഞെടുത്തതോടെയാണ് പോലിസിനെ സമീപിച്ചത്.

 അശ്ലീലസന്ദേശം; ആരോപണം കെട്ടിച്ചമച്ചതെന്ന് കെ രഞ്ജിത്ത്

കണ്ണൂര്‍: താന്‍ ആരെയും തടങ്കലില്‍ വച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് പറഞ്ഞു.

ആരെയെങ്കിലും തടങ്കലില്‍ വച്ചിട്ടുണെ്ടങ്കില്‍ പോലിസ് അന്വേഷിച്ചു കണെ്ടത്തണം. സൗഹൃദത്തിന്റെ പേരില്‍ പലര്‍ക്കും മൊബൈല്‍ഫോണില്‍ മെസേജ് അയച്ചിട്ടുണ്ട്. ഇതിനെ ദുരുപയോഗം ചെയ്യുകയാണ്. വീണ്ടും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാര്‍ട്ടിയില്‍ തന്നെയുള്ള ചിലരാണ് ഇതിനു പിന്നിലെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ വക്കീല്‍നോട്ടീസ് ലഭിച്ചിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.