സംസ്ഥാനത്തു 148 പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നതു മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നു ഹരിത എംഎല്‍എമാര്‍ ആരോപിച്ചു. തുടര്‍ന്ന്, സ്‌കൂളുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകള്‍ക്കെതിരേ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളിലാണു പ്ലസ്ടു സ്‌കൂള്‍ അനുവദിക്കാന്‍ ധാരണ. സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ ഉള്ളിടത്ത് ഇവയ്ക്കാകണം മുന്‍ഗണന നല്‍കേണ്ടത്.
റോഡു നിര്‍മാണ പ്രവൃത്തികളിലും കോണ്‍ഗ്രസ് എംഎല്‍എമാരെ അവഗണിക്കുന്ന സമീപനമുണ്ടായെന്ന് ആരോപണമുയര്‍ന്നു. വകുപ്പുകള്‍ സാമ്രാജ്യങ്ങളാക്കി മാറ്റുന്ന ലീഗ് മന്ത്രിമാരുടെ ഇത്തരം നിലപാടുകളുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. അഴിമതിയുടെ പഴുതടച്ചാകണം പദ്ധതികള്‍ നടപ്പാക്കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
നിയമസഭയിലെ ചര്‍ച്ചകളില്‍ നിന്ന് ഐ ഗ്രൂപ്പ് വിട്ടു നില്‍ക്കണമെന്ന നിര്‍ദേശം ഐ ഗ്രൂപ്പുകാര്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഉയര്‍ന്നെങ്കിലും അതിന്റെ ആവശ്യ മില്ലെന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment