Latest News

നാവിക ആസ്ഥാനത്തു ശിപായി വെടിയേറ്റു മരിച്ച നിലയില്‍

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തു ശിപായി വെടിയേറ്റു മരിച്ചനിലയില്‍. തമിഴ്‌നാട് വെല്ലൂര്‍ മേട്ടുപ്പാടി ഗംഗനെല്ലൂര്‍ അറുമുഖന്റെ മകന്‍ എ.രാധയാണ്(49) മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ വിഭാഗത്തില്‍ ടവര്‍ നിരീക്ഷണ ജീവനക്കാരനാണ്. ബുധനാഴ്ച രാത്രി 10.30നായിരുന്നു സംഭവം. സ്വന്തം റിവോള്‍വറില്‍നിന്നു വെടി ഉതിര്‍ത്തതാണെന്നും ജീവനൊടുക്കിയതാകാനാണു സാധ്യതയെന്നും ഹാര്‍ബര്‍ പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വെടിയൊച്ച കേട്ടു തൊട്ടടുത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രിയും ഗാര്‍ഡും ഓടിയെത്തിയപ്പോഴാണു രാധ വെടിയേറ്റു കിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തിയ ശേഷമാണു പോലീസിനെ വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ നേവിയുടെ സ്റ്റോര്‍ ഡിപ്പോയില്‍ ഡ്യൂട്ടിയിലായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേവിയുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

2010 മുതലാണു രാധ നാവിക ആസ്ഥാനത്തു ജോലിനോക്കിവന്നിരുന്നത്. വീട്ടിലേക്കു പോകുന്നതിനായി അഞ്ചു ദിവസത്തെ ലീവ് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച മുതല്‍ ലീവ് അനുവദിച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥരുടെ കത്ത് കിട്ടാനിരിക്കെയാണു രാധയുടെ മരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

 പാര്‍വതിയാണു ഭാര്യ. മക്കള്‍: കാര്‍ത്തികേയന്‍, മോഹന്‍രാജ്, ഭാരതി. ഭാര്യയും മക്കളും തമിഴ്‌നാട്ടിലാണു താമസം. ഇതിനു മുമ്പും നാവികസേനാ ആസ്ഥാനത്ത് ഇത്തരത്തിലുള്ള മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ ഇതു മൂന്നാമത്തെ സംഭവമാണ്. 

2012 ഒക്ടോബറില്‍ സബ് ലഫ്റ്റനന്റ് അരുണ്‍കുമാര്‍(27) ഐഎന്‍എസ് ദ്രോണാചാര്യയില്‍ വെടിയേറ്റു മരിച്ചിരുന്നു. ജീവനൊടുക്കിയെന്നാണു പിന്നീടു കണെ്ടത്തിയത്. അരുണ്‍കുമാറും തമിഴ്‌നാട് സ്വദേശിയായിരുന്നു. റിയര്‍ അഡ്മിറല്‍ സത്യേന്ദ്രസിംഗ് ജാംവാളാണു ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച മറ്റൊരാള്‍. ഐഎന്‍എസ് ദ്രോണാചാര്യയില്‍ 2010 ജൂലൈയിലായിരുന്നു സംഭവം. ഫയറിംഗ് റേഞ്ചില്‍ ശിരസിനാണ് അദ്ദേഹത്തിനു വെടി യേറ്റത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.