വിവാഹപ്രായം ഉയര്‍ത്തിയതിനെ ലീഗ് എതിര്‍ത്തിട്ടില്ല. നടന്നുപോയ വിവാഹത്തെ സംബന്ധിച്ചാണ് പ്രശ്നം. അത് കോടതി വിധിയുമായി ബന്ധപ്പെട്ട് വന്നതുമാണ്. ഏതൊരു സമുദായത്തിലും ചില പ്രായോഗിക പ്രശ്നങ്ങളുണ്ടാകും. അത് ആര്‍ക്കും വരാം. അതിന്‍െറ പേരില്‍ നിറംനല്‍കിയുള്ള പ്രചാരണം ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്ത് ആയുധം വീണുകിട്ടിയാലും അത് ലീഗിനെതിരെ തിരിക്കുകയാണ് ചിലര്‍. അതില്‍ ലീഗിന് ബേജാറില്ല. മലബാറിലെ വിദ്യഭ്യാസ അസുന്തലനം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമിതും പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാനും അതും വിജയിച്ചില്ലെങ്കില്‍ കച്ചവടം എന്ന് തട്ടിവിടാനുമാണ് ശ്രമം. അതും കേട്ട് മുണ്ട് മടക്കി പോകും എന്നാണ് ധാരണ. എന്ത് പറഞ്ഞാലും ഒരു ഞെട്ടിക്കല്‍. മുസ്ലിംലീഗിന്‍െറ മതേതരത്വം ചോദ്യംചെയ്ത് മുഖ്യധാരയില്‍നിന്ന് ഇറക്കിവിടാം, പേടിപ്പിച്ച് കൈകാര്യം ചെയ്യാം എന്നാണ് ഉള്ളിലിരിപ്പ്. ആ വെള്ളം അടുപ്പത്തുനിന്ന് മാറ്റുന്നതാണ് നല്ലത്.
സെക്കുലര്‍ പാതയിലുള്ളവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അല്‍പ്പമൊക്കെ വര്‍ഗീയ, വിഭാഗീയ പാതയിലേക്ക് പോകുന്നതായും തങ്ങള്‍ കാണുന്നുണ്ട്. അതൊന്നും ഗുണം ചെയ്യില്ല. ലീഗിന്‍െറ മതേതരപാരമ്പര്യം ചോദ്യംചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ല. ഈ കളി കണ്ട് ബേജാറായി പോകാന്‍ ലീഗില്ല. പറയേണ്ടിവന്നാല്‍ പറയും. വെറുതെ വര്‍ത്തമാനം പറയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment