കൊട്ടാരത്തിന്‍റെ കിഴക്ക് ഭാഗത്തുള്ള കവാടത്തിലായിരുന്നു ആദ്യ വെടിവെയ്പുണ്ടായത്.
തീവ്രവാദികള്‍ നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പ്രസിഡന്റിന്റെ അംഗരക്ഷകര്‍ തിരികെ വെടിയുതിര്‍ക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപമുള്ള പ്രതിരോധ മന്ത്രാലയവും അനുബന്ധ കെട്ടിടങ്ങളുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് താലിബാന്‍ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമീദ് കര്‍സായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്ന 20 ഓളം മാധ്യമ പ്രവര്‍ത്തകര്‍ കൊട്ടാരത്തിന് മുന്‍പില്‍ ഉണ്ടായിരുന്നതായി ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാന്റെ സുരക്ഷാ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിനും അഫ്ഗാന്‍ പോലീസിനും നാറ്റോ സേന കൈമാറി ദിവസങ്ങള്‍ക്കകമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേര്‍ക്ക് തന്നെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. യുഎസ് താലിബാനുമായി നടത്താന്‍ ശ്രമിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് ഹമീദ് കര്‍സായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രാദേശിക സമയം 6.30ഓടെ വെടിവെയ്പ് ആരംഭിച്ചതായി കാബുള്‍ പോലീസ് മേധാവി മൊഹമ്മദ് സാഹിറിനെ ഉദ്ധരിച്ച് എഎഫ്പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അക്രമണ സമയത്ത് ഹമീദ് കര്‍സായി പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment