Latest News

പ്രസവ ശസ്ത്രക്രിയക്കിടെ വൃക്ക മോഷ്ടിച്ചു; യുവതി കോടതിയില്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ പ്രമുഖ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കു വിധേയയായ യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു.

ദക്ഷിണ ഡല്‍ഹിയിലെ താമസക്കാരിയായ സുമന്‍ ഗുപ്തയ്ക്ക് ലോക്‌നായക് ആശുപത്രിയില്‍ സിസേറിയന്‍ നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ ലഭിച്ചിരുന്നില്ല. അബോധാവസ്ഥയില്‍ നിന്നുണര്‍ന്നിട്ടും വയറ്റില്‍ നിന്നുള്ള അസഹ്യമായ വേദനയ്ക്കു ശമനമില്ലായിരുന്നു. വേദന രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം സി.ടി. സ്‌കാന്‍ ചെയ്തപ്പോള്‍ സുമന്റെ വലതു വൃക്ക നഷ്ടപ്പെട്ടതായി കണെ്ടത്തി.

പ്രസവ ശസ്ത്രക്രിയക്കു മുമ്പോ പിമ്പോ താന്‍ മറ്റൊരു ശസ്ത്രക്രിയക്കു വിധേയയായിട്ടില്ലെന്നു സുമന്‍ പറയുന്നു. സ്‌കാനിങ് റിപോര്‍ട്ടുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അവര്‍ തന്നെ അവഗണിക്കുകയായിരുന്നു. വയറിന്റെ ഇടതുഭാഗത്തായി നീളമേറിയ ഒരു തുന്നലിന്റെ അടയാളം തന്റെ ദേഹത്തുണ്ട്. ഇതു വൃക്ക നീക്കം ചെയ്യാന്‍ വേണ്ടി ചെയ്തതാണെന്നു താന്‍ വിശ്വസിക്കുന്നു. താഴ്ന്നുപോയ കുട്ടിയെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് ഇത്രയും നീളമേറിയ മുറിവുണ്ടാവുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

തന്റെ വൃക്ക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മോഷ്ടിച്ചതാണെന്നു കാണിച്ച് തീസ്ഹസാരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് അവര്‍. എന്നാല്‍, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. റിച്ച ദിവാന്‍ ഈ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.