Latest News

വിവരകൈമാറ്റ രംഗത്തെ മുത്തശ്ശി ടെലിഗ്രാം സര്‍വ്വീസ് ജൂലൈ 15 ന് മരണം വരിക്കും

ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്‌ഫോണുകളും ഇ മെയിലും എസ്‌എംഎസുമെല്ലാം വന്നതോടെ മൂലയിലേക്ക്‌ ഒതുക്കപ്പെട്ട വിവരകൈമാറ്റ രംഗത്തെ മുത്തശ്ശി ടെലിഗ്രാം സര്‍വ്വീസ്‌ ജൂലൈ 15 ന്‌ മരണം വരിക്കും. 160 വര്‍ഷം പഴക്കമുള്ള പരിപാടിക്ക്‌ ജൂലൈ 15 മുതല്‍ കര്‍ട്ടന്‍ ഇടാന്‍ ബിഎസ്‌എന്‍എല്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പ്രത്യേക പ്രസ്‌താവനയും ഇറക്കി.

ജൂലൈ 15 മുതല്‍ ടെലിഗ്രാം ബുക്ക്‌ ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അടങ്ങിയ സര്‍ക്കുലര്‍ ബിഎസ്‌എന്‍എല്‍ എല്ലാ ടെലികോം ജില്ലാ, സര്‍ക്കിള്‍ ഓഫീസുകളിലേക്ക്‌ അയച്ചു. ലോഗ്‌ ബുക്ക്‌, സേവന സന്ദേശങ്ങള്‍, ഡലിവറി സ്‌ളിപ്പകള്‍ എന്നിവ ആറു മാസത്തേക്ക്‌ കൂടി സൂക്ഷിക്കാനും നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്‌. പരാതികള്‍, പത്ര റിപ്പോര്‍ട്ടുകള്‍ തുടങ്ങി വിവിധ ഉപഭോക്‌തൃഫോറങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഒരു വര്‍ഷത്തേക്ക്‌ കൂടി സൂക്ഷിക്കും.

ഒരിക്കല്‍ അനേകര്‍ക്ക്‌ സന്തോഷവും സങ്കടവുമൊക്കെയായി പെട്ടെന്ന്‌ വിവരവുമായി എത്തിയിരുന്ന കമ്പി വിവര സാങ്കേതിക രംഗത്തെ പുത്തന്‍ സംവിധാനം വന്നതോടെ പുറത്താകുകയായിരുന്നു.

സാമ്പത്തികമായി ഏറെ നേട്ടമൊന്നുമില്ലാതായതോടെ സര്‍ക്കാരിനോട്‌ സഹായം ചോദിച്ചെങ്കിലും അക്കാര്യത്തില്‍ ബിഎസ്‌എന്‍എല്‍ ബോര്‍ഡ്‌ തീരുമാനം എടുക്കട്ടെ എന്ന നിലപാട്‌ എടുക്കുകയായിരുന്നു കേന്ദ്രം. 

പരിപാടി അവസാനിപ്പിക്കുന്നതോടെ ജോലി നഷ്‌ടമാകുന്ന തൊഴിലാളിളെ മൊബൈല്‍, ലാന്റ്‌ ലൈന്‍ ടെലിഫോണി, ബ്രോഡ്‌ബാന്‍ഡ്‌ സര്‍വീസ്‌ എന്നിവിടങ്ങളിലേക്ക്‌ മൂന്ന്‌ മാസത്തിനകം മാറ്റും. കടുത്ത നഷ്‌ടം നേരിട്ട സാഹചര്യത്തില്‍ 60 വര്‍ഷത്തിനിടെ 2011 മെയില്‍ സര്‍ക്കാര്‍ ടെലിഗ്രാം നിരക്കുകള്‍ പരിഷ്‌ക്കരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.