Latest News

ബോംബെ ഹൈകോടതിയില്‍ മലയാളി ജഡ്ജി

മുംബൈ: ബോംബെ ഹൈകോടതി ജഡ്ജിയായി മുംബൈ മലയാളി. പ്രശസ്ത ചാക്യാര്‍കൂത്ത് കലാകാരന്‍ ചാക്യാര്‍ രാജന്‍ എന്ന പ്രഫ. രാജന്‍െറ മകനും ഭരതനാട്യ നര്‍ത്തകി ഡോ. പത്മജ സുരേഷിന്‍െറ സഹോദരനുമായ കെ.ആര്‍. ശ്രീരാമാണ് വെള്ളിയാഴ്ച ഹൈകോടതി ജഡ്ജിയായി ചുമതലയേല്‍ക്കുക. 

27 വര്‍ഷത്തെ അഭിഭാഷക ജീവിതത്തിനു ശേഷമാണ് ശ്രീരാം ഹൈകോടതി ജഡ്ജിയാകുന്നത്. നേരത്തേ മലയാളികളായ ജഡ്ജിമാര്‍ സ്ഥലംമാറ്റത്തിലൂടെ ബോംബെ ഹൈകോടതിയിലത്തെിയിട്ടുണ്ടെങ്കിലും അഭിഭാഷകവൃത്തിയില്‍ നിന്ന് നേരിട്ട് ജഡ്ജിയായി നിയമിതനാകുന്ന ആദ്യ മലയാളിയാണ് ശ്രീരാം.

മുംബൈയിലെ ചെമ്പൂരില്‍ ജനിച്ചുവളര്‍ന്ന ശ്രീരാം സീനിയര്‍ അഭിഭാഷകന്‍ എസ്. വെങ്കിടേശ്വരന്‍െറ കീഴില്‍ 1986ലാണ് അഭിഭാഷകനാകുന്നത്. ’97 മുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുതുടങ്ങി. ഷിപ്പിങ്, രാജ്യാന്തര വ്യവഹാര നിയമങ്ങളില്‍ മികവു തെളിയിച്ചു. തുറമുഖം, കസ്റ്റംസ്, കമ്പനി നിയമങ്ങളിലും വൈദഗ്ധ്യം പ്രകടിപ്പിച്ചു. ബോംബെ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍.ബിയും ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍.എമ്മും നേടി. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ പ്രത്യേക പ്രോസിക്യൂട്ടറായിരുന്നു ശ്രീരാം. ഈ കേസില്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഏഴു വര്‍ഷം കഠിന തടവാണ് ലഭിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.