Latest News

പിങ്കിയുടെ ചിരി വിമ്പിള്‍ഡണില്‍; പുരുഷ സിംഗിള്‍സില്‍ ടോസിടുന്നത് ഇന്ത്യന്‍ ബാലിക


ലണ്ടന്‍ : മിര്‍സാപൂരെന്ന ഇന്ത്യന്‍ നഗരത്തില്‍ മുച്ചിറിയുടെ വൈരൂപ്യവുമായി കഴിഞ്ഞിരുന്ന ഇരുണ്ട നാളുകളില്‍ നിന്നും ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയയായ പിങ്കി സോങ്കര്‍ വിമ്പിള്‍ഡണിലേക്ക്. ‘സ്‌മൈല്‍ പിങ്കി ‘എന്ന ഡോക്യുമെന്ററിയിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച പതിനൊന്നുകാരിയായ പിങ്കിയായിരിക്കും ഇത്തവണത്തെ വിമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ ടോസ് ഇടുക.

ജൂലൈ 7ന് സെന്റര്‍ കോര്‍ട്ടില്‍ നടക്കുന്ന ഫൈനല്‍ കാണാനുള്ള അസുലഭ അവസരവും പിങ്കിക്ക് ലഭിക്കും. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി മുറെ, നൊവാദ് ദ്യോക്കോവിച് തുടങ്ങി പുരുഷ ടെന്നിസിലെ അതികായന്‍മാരില്‍ ആരൊക്കെയാകും പുല്‍ക്കോര്‍ട്ടിലെ കിരീടത്തിനായി അവസാന അങ്കത്തിനറങ്ങുന്നതെന്ന നിശ്ചയമില്ലെങ്കിലും പിങ്കിക്ക് ഇത് സൗഭാഗ്യത്തിന്റെ അപൂര്‍വ നിമിഷങ്ങളാണ്.

വിമ്പിള്‍ഡണിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് പിങ്കി ന്യൂയോര്‍ക്കിലേക്ക് പറക്കും. അവിടെ മാഡിസന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ മുന്‍ ടെന്നിസ് സൂപ്പര്‍ താരങ്ങളായ മോണിക്ക സെലസിനും ജിം കറിയറനുമൊപ്പം പിങ്കി വിമ്പിള്‍ഡണ്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

ജന്മനാ മുച്ചിറിയുമായി ജനിച്ച പിങ്കി പിന്നീട് ശസ്ത്ര ക്രിയയിലൂടെ വൈരൂപ്യത്തിന്റെ ലോകത്തോട് വിട പറയുന്നതാണ് ‘സ്‌മൈല്‍ പിങ്കി’ എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. എമ്മി അവാര്‍ഡ് ജേതാവായ മേഗന്‍ മിലനാണ് 2007ല്‍ 39 മിനിറ്റ് ദൈര്‍ഘ്യമേറിയ ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചത്. 2008ല്‍ മികച്ച ഷോട്ട് ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ അവാര്‍ ‘സ്‌മൈല്‍ പിങ്കി’ക്ക് ലഭിച്ചു.

സ്‌മൈല്‍ ട്രെയിന്‍ എന്ന ചാരിറ്റി സംഘടനയാണ് പിങ്കിയ്ക്ക് മുച്ചിറി മാറ്റാനുള്ള ശസ്ത്രക്രിയ നടത്താനുള്ള സഹായങ്ങള്‍ നല്‍കിയത്. തന്റെ ജീവിതത്തില്‍ പിങ്കി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും ഈ സംഘടനയോട് തന്നെയായിരിക്കും. ഇത്തവണത്തെ വിംബിള്‍ ഡണിന്റെ ചാരിറ്റി പാര്‍ട്ണര്‍ കൂടിയാണ് ഈ സംഘടന വഴിയാണ് പിങ്കിക്ക് വിംബിള്‍ഡണിലെത്താനും അവസരം ഒരുങ്ങിയിരിക്കുന്നത്.

Indiavisiontv

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Wimbledon, pinki-sonker

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.