Latest News

18, 21 വയസ്സ് തികയാതെയുള്ള മുസ്ലിം വിവാഹം: രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍

തിരുവനന്തപുരം: വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം (രജിസ്റ്റര്‍ ചെയ്യല്‍ -പൊതു ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം) നല്‍കുന്ന സാക്ഷ്യപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വീണ്ടും നിര്‍ദേശം നല്‍കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും തദ്ദേശപ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് നിര്‍ദേശിച്ചു.

വിവാഹത്തിന് രജിസ്ട്രാറുമായി ബന്ധപ്പെട്ട് കില ഡയറക്ടര്‍ തദ്ദേശ വകുപ്പിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. പുരുഷന്‍ 21 വയസ്സ് തികയാതെയും സ്ത്രീ 18 വയസ്സ് തികയാതെയും (16 വയസ്സിന് മുകളില്‍) നടന്ന വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കില ഡയറക്ടര്‍ക്ക് മറുപടിയും നല്‍കി. 

ഇക്കാര്യം ചീഫ് രജിസ്ട്രാറെയും അറിയിച്ചിരുന്നു. ഇതിന്ശേഷവും വധുവിന് വിവാഹസമയത്ത് 18 വയസ്സ് തികയാത്ത കാരണത്താല്‍ പല തദ്ദേശസ്ഥാപനങ്ങളും രജിസ്ട്രേഷന്‍ നല്‍കുന്നില്ലെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.