Latest News

മഅദനിയുടെ ഇടതു കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅദനിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. കൃത്യമായി ചികിത്സ കിട്ടാത്ത നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ഇടതു കാല്‍മുട്ടിനു താഴെയും മുറിച്ചു മാറ്റേണ്ടി വരുമെന്ന് ബംഗളൂരു സൗഖ്യ ആയുര്‍വേദ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. മഅദനിയുടെ വലതു കാല്‍മുട്ടിനുതാഴെ സ്‌ഫോടനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നേരത്തേ മുറിച്ചു മാറ്റിയിരുന്നു.

തുടര്‍ചികിത്സയുടെ ഭാഗമായാണ് അബ്ദുന്നാസിര്‍ മഅദനിയെ ശനിയാഴ്ച സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ദിവസത്തെ പരിശോധനക്കായാണ് മഅദനി എത്തിയത്. സൗഖ്യ ആയുര്‍വദേ ആശുപത്രി എം.ഡി ഡോ.ഐസക് മത്തായി, ഡോ. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മഅദനിയെ പരിശോധിച്ചത്. പരിശോധനക്കുശേഷം 4 മണിയോടെ മഅദനി പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങി.
മുമ്പുള്ള എല്ലാ രോഗങ്ങളും ഇപ്പോഴും തുടരുന്നതായി പരിശോധനക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രമേഹം, ശ്വസന, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ ഇപ്പോഴും തുടരുന്നു. ചില രോഗങ്ങള്‍ മുമ്പത്തേക്കാള്‍ വഷളായിട്ടുണ്ട്. ഇടതുകാലിന് വ്രണം ബാധിച്ചിട്ടുണ്ട്. സ്പര്‍ശന ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹം നിയന്ത്രണ വിധേയമാക്കിയിട്ടില്‌ളെങ്കില്‍ ഇടതു കാല്‍ മുട്ടിനു താഴെയും മുറിച്ചുമാറ്റേണ്ടി വരും.
പ്രമേഹനിലയില്‍ വന്‍ വ്യതിയാനമാണ് ഉണ്ടാകുന്നത്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ വ്രണങ്ങള്‍ക്ക് കാരണമാകും. വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി ക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ വിദഗ്ധരുടെ കൃത്യമായ പരിശോധന ഇല്ലാത്തതാണ് സ്ഥിതി കൂടുതല്‍ വഷളാകാന്‍ കാരണമെന്നും മഅദനിയെ പരിശോധിച്ച ശേഷം സൗഖ്യ ആയുര്‍വേദ ആശുപത്രി തയാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

വലതു കണ്ണിന് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണം. ഡയബറ്റോളജിസ്റ്റ്, യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ് എന്നിവരുടെ കൃത്യമായ സേവനം ജയിലില്‍ മഅ്ദനിക്ക് ലഭ്യമാക്കണം. ഒരു മാസത്തെ കിടത്തിച്ചികിത്സ അദ്ദേഹത്തിനാവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
(Madhyamam)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.