Latest News

15 ലക്ഷത്തിന്റെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

മംഗലാപുരം: രാജ്യാന്തര വിപണിയില്‍ 15 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമായി മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി പിടിയിലായി. ദുബായില്‍നിന്നുള്ള ജെറ്റ് എയര്‍വേയ്‌സില്‍ ശനിയാഴ്ച രാവിലെ ബജ്‌പെയിലിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സഫീര്‍ (23) ആണ് കസ്റ്റംസിന്റെ പിടിയിലായത്.

ഗ്രീന്‍ ചാനലിലൂടെ പുറത്ത് കടക്കുകയായിരുന്ന അബ്ദുള്‍ സഫീറിന്റെ കൈവശമുണ്ടായിരുന്ന കടലാസ് പെട്ടികളില്‍ സംശയം തോന്നിയ അധികൃതര്‍ സ്‌കാനറിലൂടെ കടത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. കൊച്ചുപാക്കറ്റുകളില്‍ അടക്കംചെയ്ത 15 കിലോ കുങ്കുമപ്പൂവ് അധികൃതര്‍ കണ്ടെടുത്തു. അറസ്റ്റിലായ അബ്ദുള്‍ സഫീറിനെ കസ്റ്റംസ് അധികൃതര്‍ ചെക്ക് ചെയ്ത് പോലീസിന് കൈമാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.