നാല്പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് മാനേജര്‍ ടി.ജയരാജ് പറഞ്ഞു. ആദ്യം ആറുപേരാണ് ഓഫീസില്‍ കടന്നത്. ഇവര്‍ക്കു പിന്നാലെ മറ്റുള്ളവരും എത്തി അക്രമത്തില്‍ പങ്കാളികളായി. രണ്ട് മുറികളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂര്‍ണമായും തകര്‍ത്തു. പുറത്തെ വിലകൂടിയ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത സംഘം ഓഫീസിനകത്തെ ഫര്‍ണിച്ചറും രണ്ട് കമ്പ്യൂട്ടറുകളും പൂര്‍ണമായും തകര്‍ത്തു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററുകളും ഫയലുകളും മറ്റു റെക്കോഡുകളും പുറത്തേക്ക് വലിച്ചെറിഞ്ഞു. മഴനനഞ്ഞ് ഇവ പൂര്‍ണമായും നശിച്ചു.
അക്രമം നടക്കുമ്പോള്‍ മാനേജരും മൂന്ന് ജീവനക്കാരും ഒരു ഇടപാടുകാരനുമാണ് ഓഫീസിലുണ്ടായിരുന്നത്. മാനേജരുടെ പരാതിയെത്തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് തെളിവെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആദ്യ ബ്രാഞ്ചാണ് പയ്യന്നൂരിലേത്.
സംസ്ഥാനത്തെ വിവിധ ബ്രാഞ്ചുകള്‍ക്കുനേരെ അക്രമം നടന്നതിനാല്‍ പയ്യന്നൂര്‍ ഓഫീസിന് സംരക്ഷണം ആവശ്യപ്പെട്ടതായി മാനേജര്‍ പറഞ്ഞു. പോലീസ് ഏതാനുംതവണ ഫോണ്‍ചെയ്ത് വിവരം അന്വേഷിച്ചുവെങ്കിലും തകര്‍ത്തശേഷമാണ് സ്ഥലത്തെത്തിയത് -അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment