Latest News

അമ്മു ദേശീയ ഗെയിംസ് ഭാഗ്യമുദ്ര

Ammu-malabarflash
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം അമ്മു എന്ന വേഴാമ്പല്‍. ഭാഗ്യചിഹ്നത്തിന്റെ പേരിടല്‍ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിവിധ കായിക ഇനങ്ങളുടെ രീതിയില്‍ അമ്മുവിന്റെ വ്യത്യസ്തരൂപങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.

മന്ത്രി വി. എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, കെ.എം. ബീനാമോള്‍, നാഷണല്‍ ഗെയിംസ് ചീഫ് കമ്മീഷണര്‍ ജേക്കബ് പുന്നൂസ്, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ.ജി.കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.

ഭാഗ്യചിഹ്നമായ വേഴാമ്പലിന്റെ വിവിധതരം അനിമേറ്റഡ് രൂപങ്ങളും തയാറാക്കുന്നുണ്ട്. ഏഴു ജില്ലകള്‍ ഗെയിംസിന് വേദിയാകും. 36 മത്സര ഇനങ്ങളാണ് ഉള്ളത്. താരങ്ങളും ഒഫീഷ്യല്‍സും മാധ്യമപ്രവര്‍ത്തകരും അടക്കം 10,000-ല്‍ പരം പേര്‍ പങ്കെടുക്കും.

സംസ്ഥാന പക്ഷിയായ വേഴാമ്പലിനെ ഭാഗ്യചിഹ്നമായി വരച്ചെടുത്തത് നെയ്യാര്‍ സ്വദേശിയായ രതീഷാണ്. ശില്‍പിയായ ശലേഷാണ് അമ്മുവിന് രൂപഭംഗി നല്‍കിയത്. ഗെയിംസിന്റെ പ്രചാരണാര്‍ഥം നടത്തുന്ന പരിപാടികളില്‍ അമ്മുവിന്റെ വേഷമിടുന്നത് ചന്ദ്രകുമാര്‍ എന്ന പോലീസുകാരനാണ്. റോഡ് സുരക്ഷയ്ക്കായി ട്രാഫിക് പോലീസ് നടത്തിയ നാടകത്തില്‍ പപ്പു സീബ്രയായും ചന്ദ്രകുമാര്‍ വേഷമിട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.