Latest News

പ്രേതത്തെ ഭയന്ന് 3500 തൊഴിലാളികള്‍ പണിമുടക്കി

ബംഗ്ലാദേശിലെ ധാക്കയില്‍ പണിസ്ഥലത്ത് പ്രേതത്തെ കണ്ടതിനെ തുടര്‍ന്ന് 3500 തൊഴിലാളികള്‍ ജോലിനിര്‍ത്തി. ഫാക്ടറിയില്‍ പ്രേതമുണ്ടെന്നും പ്രേതശല്യം ഒഴിവാക്കാതെ ഇനി ജോലിക്ക് തിരിച്ചു കയറില്ലെന്നും തൊഴിലാളികള്‍ അറിയിച്ചു. പ്രേതശല്യം ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം തുടങ്ങിയിട്ടുണ്ട്.

ധാക്കയിലെ ഒരു ഗാര്‍മന്റ് ഫാക്ടറിയിലാണ് സംഭവം. പ്രേതശല്യം സംബന്ധിച്ച് ഫാക്ടറി ഉടമസ്ഥന് നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രേതശല്യം തടയാന്‍ വേണ്ട നടപടികളൊന്നും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സമരം തുടങ്ങിയത്.

സ്ത്രീകളുടെ ടോയ്‌ലറ്ററില്‍ വെച്ച് ചിലര്‍ക്ക് പ്രേതത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ പ്രേതത്തെ എങ്ങനെ പുറത്താക്കുമെന്ന ചിന്തയിലാണ് ഉടമസ്ഥനും. പ്രേതത്തെ ഒഴിവാക്കാനായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയും പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുകയുമാണ് ഫാക്ടറി ഉടമകള്‍.

എന്തായാലും പ്രേതത്തെ പുറത്താക്കാനായി പ്രത്യേകം പ്രാര്‍ഥന തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് ഫാക്ടറി ഉടമകള്‍. പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉടന്‍ തന്നെ ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

പ്രേതങ്ങളുടെ ആക്രമണം എന്ന് പറയുന്നത് തൊഴിലാളികളുടെ തോന്നല്‍ മാത്രമാണെന്നും, ഇതിന് സൈക്കോളജിക്കല്‍ ഡിസ്‌ട്രെസ് എന്നും പറയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് ഫാക്ടറിയിലുണ്ടായ ദുരന്തത്തില്‍ നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ഭയമാണ് പ്രേതഭീതിക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.